ബ്രസീലിന്റെ നെഞ്ചകം പിളര്‍ന്ന് ജപ്പാന്‍; ആദ്യ പാതിയില്‍ ഒരു ഗോളിന് മുന്നില്‍

Published : Jun 29, 2026, 11:22 PM IST
Japan

Synopsis

ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിന്റെ ആദ്യ പകുതിയിൽ ജപ്പാൻ ബ്രസീലിനെതിരെ ഒരു ഗോളിന് മുന്നിലാണ്. 29-ാം മിനിറ്റിൽ കെയ്ഷു സാനോയാണ് ഏഷ്യൻ ടീമിനായി ഗോൾ നേടിയത്. ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ജപ്പാന്റെ ശക്തമായ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്‍. ആദ്യ പാതി പിന്നിടുമ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ജപ്പാന്‍. 29-ാം മിനിറ്റില്‍ കെയ്ഷു സാനോ നേടിയ ഗോളാണ് ഏഷ്യന്‍ വമ്പന്മാര്‍ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ജപ്പാന്‍ പ്രതിരോധം മറികടക്കാന്‍ പണിപ്പെട്ടു. മൂന്ന് ഷോട്ടുകള്‍ പായിക്കാന്‍ ബ്രസീലിന് സാധിച്ചെങ്കിലും ഗോള്‍ കീപ്പറെ പരീക്ഷാന്‍ പോന്നതായിരുന്നില്ല. ഗോള്‍ വീണതോടെ ജപ്പാന്‍ പ്രതിരോധം കടുപ്പിച്ചതും കാനറികള്‍ക്ക് വെല്ലുവിളിയായി.

ആദ്യ ഹൈഡ്രേഷന്‍ ബ്രേക്കില്‍ ഇരുവര്‍ക്കം ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ജപ്പാന്‍ ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. പിന്നാലെ 26-ാം മിനിറ്റില്‍ ജപ്പാന്റെ ഗോള്‍. മധ്യനിരയില്‍ കുറച്ചുനേരം പന്ത് കൈവശം വച്ച ശേഷം പെട്ടെന്ന് സാനോ കുതിച്ചു. കാസമിറോയെ കാഴ്ച്ചകാരാക്കി സാനോ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ വര കടന്നു. ഒരടിയില്‍ ആടിയുലഞ്ഞ ബ്രസീല്‍ ആക്രമണം കടുപ്പിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ജർമനി, മൊറോക്കോയെ നേരിടാൻ ഓറഞ്ച് പട; നോക്കൗട്ടിൽ വമ്പന്മാർ കളത്തിൽ
'കേപ് വർദെ കടുത്ത എതിരാളികളല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും, നോക്കൗട്ട് കടുത്തതായിരിക്കും..': ലയണൽ സ്കലോണി