പ്രതാപത്തിലേക്കെത്താൻ ബ്രസീല്‍, വിറപ്പിക്കാന്‍ പെറു; കോപ്പ കിരീടപോരാട്ടം പൊടിപാറും

By Web TeamFirst Published Jul 4, 2019, 9:27 AM IST
Highlights

എഡിസൺ ഫ്ലോറസ്, യോഷിമാര്‍ യൊട്ടുന്‍ എന്നിവര്‍ ആദ്യ പകുതിയിൽ ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ച്വറി ടൈമിൽ പൗളോ ഗുറേറോ ഗോള്‍പ്പട്ടിക തികച്ചു

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക കിരീടപോരാട്ടത്തില്‍ ഇക്കുറി ബ്രസീലിന് പെറുവിന്‍റെ വെല്ലുവിളി. രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ചിലിക്ക് മടക്കടിക്കറ്റ് നല്‍കിയാണ് പെറുവിന്‍റെ മുന്നേറ്റം. മറുപടിയില്ലാത്ത 3 ഗോളിനായിരുന്നു പെറുവിന്‍റെ ജയം.

എഡിസൺ ഫ്ലോറസ്, യോഷിമാര്‍ യൊട്ടുന്‍ എന്നിവര്‍ ആദ്യ പകുതിയിൽ ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ച്വറി ടൈമിൽ പൗളോ ഗുറേറോ ഗോള്‍പ്പട്ടിക തികച്ചു. നേരത്തേ ഉറുഗ്വേയെയും പെറു അട്ടിമറിച്ചിരുന്നു. അര്‍ജന്‍റീനയെ തകര്‍ത്താണ് ബ്രസീല്‍ കലാശക്കളിക്കുള്ള ടിക്കറ്റ് നേടിയത്. ഞായറാഴ്ച രാത്രിയാണ് കിരീടപോരാട്ടം.

click me!