ഇന്ത്യൻ ഫുട്ബോൾ ലീഗ് (IFL) 2026–27 സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി. ഒഡീഷയിൽ നിന്നുള്ള പുതുമുഖ ടീമായ സമലേശ്വരി എസ്.സിയെ നേരിടും. ഇന്ന് വൈകിട്ട് 6.30 മുതൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം.
കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് (IFL) 2026–27 സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി. ഒഡീഷയിൽ നിന്നുള്ള പുതുമുഖ ടീമായ സമലേശ്വരി എസ്.സിയെ നേരിടും. ഇന്ന് വൈകിട്ട് 6.30 മുതൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയത്തോടെ തുടക്കം കുറിക്കാനാണ് മലബാറിയൻസിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ താരങ്ങളുടെയും യുവപ്രതിഭകളുടെയും കരുത്തിലാണ് ഗോകുലം കേരള പുതിയ സീസണിലേക്ക് ഇറങ്ങുന്നത്.
ബ്രസീലുകാരനായ കാർലോസ് എഡ്വാർഡോ പരേരയാണ് പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. മിക്കി ഫെർണാണ്ടസ് സഹപരിശീലകനായും സന്ദീപ് നന്ദി ഗോൾകീപ്പിംഗ് പരിശീലകനായും ജെയർ മിറാൻഡ ഗാർസിയ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായും പ്രവർത്തിക്കും. സീനിയർ പുരുഷ ടീം മാനേജർ മാർട്ടിൻ, ഫിസിയോതെറാപ്പിസ്റ്റ് അജ്മൽ ഷാഫി, മസ്യൂർ ശ്രീരാഗ്, കിറ്റ് മാനേജർ മിഥുൻ, ടീം അനലിസ്റ്റ് രോഹൻ, മീഡിയ മാനേജർ മുഹമ്മദ് സുഫൈൽ പി.ടി. എന്നിവരും ടീമിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമാണ്.
പുരുഷ ടീം അംഗങ്ങൾ:
ആയുഷ് അധികാരി, ക്രിസ്ലൻ ഹെൻറിക് ഡാ സിൽവ (ബ്രസീൽ), ഡെന്നിസ് ആന്റ്വി (ഘാന), ഗുർമൻപ്രീത് സിംഗ്, ഗ്യാമർ നികും, ഗുർസിമ്രത് സിംഗ്, ഹർപ്രീത് സിംഗ്, ജസ്പ്രീത് സിംഗ്, ലാൽചുങ്നുങ്ഗ ചാങ്തെ, ലാൽറാംസംഗ, ലൈശ്രം ജോൺസൺ സിംഗ്, മകൻ ചോത്തെ, മികേൽ കോർട്ടസാർ (സ്പെയിൻ), മുഹമ്മദ് റാഫി, നരേഷ് സിംഗ് യെൻഡ്രെംബാം, ആർ. ലാൽബിയാക്ലിയാന, രവി കുമാർ, സച്ചു സിബി, സർതക് ഗോലൂയി, സെയ്ലൻതാങ് ലോട്ജെം, ഷിബിൻ രാജ് കുന്നിയിൽ, ഷിഗിൽ നമ്പ്രത്ത്, സോയൽ ജോഷി, തേജസ് പ്രവീൺ, വിക്ടർ മത്യൂസ് (ബ്രസീൽ), വുങ്ങായം മുയിറാങ്.
മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ സ്കിൽബോക്സ് (SkillBoxes) വഴി ലഭ്യമാണ്. മത്സരദിവസം ഇ.എം.എസ് സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും നേരിട്ടും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
ഫുട്ബോൾ ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ചാണ് ഗോകുലം കേരള എഫ്.സി. ഈ സീസണിന് തുടക്കമിടുന്നത്. ഒക്ടോബർ 31ന് നടക്കുന്ന ആദ്യ ഹോം മത്സരത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും കോഴിക്കോട് മുക്കം സ്വദേശികളുടെ അസുഖബാധിതരായി ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുള്ള ഡേവിഡ്, എഥൻ, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




