ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീടം, സ്പാനിഷ് ലീഗില്‍ ജയത്തോടെ റയല്‍; ലിവര്‍പൂളിനെ ഞെട്ടിച്ച് ചെല്‍സി

Published : May 05, 2025, 08:45 AM ISTUpdated : May 05, 2025, 08:46 AM IST
ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീടം, സ്പാനിഷ് ലീഗില്‍ ജയത്തോടെ റയല്‍; ലിവര്‍പൂളിനെ ഞെട്ടിച്ച് ചെല്‍സി

Synopsis

ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീട നേട്ടം. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ടീമിന്‍റെ കിരീട നേട്ടം. ഹാരി കെയ്‌നിന്റെ കരിയറിലെ ആദ്യ പ്രധാന കിരീടം കൂടിയാണിത്.

മ്യൂണിക്: ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീടം. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ടീമിന്‍റെ കിരീട നേട്ടം. സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രംമാണ് ബയേണ്‍ തോല്‍വി വഴങ്ങിയത്. ഒരൊറ്റ സീസണിന്‍റെ ഇടവേള ആരാധകര്‍ക്ക് തല്‍ക്കാലം മറക്കാം. ബുണ്ടസ്‍ലീഗ കിരീടത്തില്‍ വീണ്ടും ബയേൺ മ്യൂണിക് മുത്തമിട്ടിരിക്കുന്നു. ലീഗില്‍ ബയേണിന്‍റെ മുപ്പത്തിനാലാം കിരീട നേട്ടമാണിത്.

ആർബി ലെപ്സിഗിനോട് സമനില വഴങ്ങിയതാണ് ബയേണിന്‍റെ കിരീടധാരണം വൈകിയത്. ആഘോഷങ്ങള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ച ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി ലെവർക്യൂസൻ ഫ്രീബർഗുമായി സമനിലയില്‍ വഴങ്ങി. ഇതോടെ കിരീടം ബയേണിന് സ്വന്തം. 32 മത്സരങ്ങളില്‍ നിന്ന് 76 പോയന്‍റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ലെവർക്യൂസന് 68 പോയന്‍റ്.

 

കിരീട നേട്ടത്തില്‍ ഏറ്റവും സന്തോഷം ഇംഗ്ലണ്ട് താരം ഹാരി കെയ്നാകും. ഹാരിയുടെ കരിയറിലെ ആദ്യ പ്രധാന കിരീടമാണിത്. രണ്ട് യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്കും പോയ സീസണിലെ കിരീട നഷ്ട്ത്തിനും ശേഷം ഒരു കിരീടം. 24 ഗോളുകളുമായി ലീഗില്‍ ടോപ് സ്കോററായതും ഹാരി കെയ്ന്‍ തന്നെ.

സ്പാനിഷ് ലീഗില്‍ കിരീടപ്പോര് കടുപ്പിച്ച് റയല്‍

സ്പാനിഷ് ലീഗില്‍ ഒരു ദിവസം വൈകിയെങ്കിലും ആഘോഷത്തിലാണ് ആരാധകര്‍. റയല്‍ മാഡ്രിഡ് ജയത്തോടെ കിരീടപ്പോര് സജീവമാക്കി. സെൽറ്റ വിഗോയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പിച്ചത്. ഇതോടെ 34 മത്സരങ്ങളിൽ നിന്ന് ബാഴ്‌സയ്ക്ക് 79 പോയന്‍റും റയലിന് 75 പോയന്‍റുമായി. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിലാണ് റയൽ ജയിച്ചത്. അർദ്രെ ഗുലറും റയലിനായി ഒരു ഗോൾ നേടി. സെൽറ്റയ്ക്ക് വേണ്ടി ചാവി റോഡ്രിഗസും വിലിയറ്റും ഗോൾ നേടി.

പ്രീമിയര്‍ ലീഗീല്‍ ലിവര്‍ പൂളിന് ചെല്‍സി ഷോക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ച ലിവർപൂളിനെ ചെല്‍സി തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ചെല്‍സിയുടെ മിന്നും ജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ചെല്‍സി ഗോള്‍ നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രെൻഡ്ഫോർഡ് തോല്‍പിച്ചു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രെൻഡ്ഫോർഡിന്‍റെ ജയം. ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളും യുണൈറ്റഡിന് തിരിച്ചടിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ