
മാഡ്രിഡ്: ഗാരത് ബെയ്‌ലിനെ(Gareth Bale) വിൽക്കാൻ റയൽ മാഡ്രിഡ്(Real Madrid). വെയ്ൽസ് താരത്തെ വിൽക്കുകയോ കരാർ നീട്ടാതിരിക്കുകയോ വേണമെന്ന് ക്ലബ്ബിനോട് പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി(Carlo Ancelotti) ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. റയലിന് വേണ്ടി കളിക്കാൻ ബെയ്‌ലിന് താൽപര്യമില്ലെന്ന് ആഞ്ചലോട്ടി ക്ലബ്ബ് പ്രസിഡന്‍റ് ഫ്ലേരന്‍റീന പെരസിനെ അറിയിച്ചു.മുൻ പരിശീലകൻ സിനദിൻ സിദാനുമായി തെറ്റിയ ബെയ്‌ലിനെ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ലോണിൽ
ടോട്ടനത്തിന് നൽകിയിരുന്നു.
കെയ്നിനെ റാഞ്ചാന്‍ വീണ്ടും സിറ്റി
ടോട്ടനത്തിൽ നിന്ന് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നെ(Harry Kane) സ്വന്തമാക്കാൻ വീണ്ടും ശ്രമം തുടങ്ങാൻ മാഞ്ചസ്റ്റർ സിറ്റി(Man City) ശ്രമം തുടങ്ങി.ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ശ്രമം. സമ്മർ ട്രാൻസ്ഫറിൽ കെയ്നെ ഇത്തിഹാദിലെത്തിക്കാൻ സിറ്റി ശ്രമം നടത്തിയെങ്കിലും വിട്ടുനൽകാൻ ടോട്ടനം തയ്യാറായിരുന്നില്ല.
എന്നാൽ സിറ്റിയുടെ അടുത്ത ഓഫർ അനുസരിച്ചാകും തീരുമാനം.
ഇക്കാര്‍ഡിയെ സ്വന്തമാക്കാന്‍ യുവന്‍റസ്
പിഎസ്ജി താരം മൗറോ ഇക്കാർഡി(Mauro Icardi) ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സീസണിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ഇക്കാർഡിക്ക് പിഎസ്ജിയിൽ ആദ്യ ഇലവനിൽ സ്ഥാനമുണ്ടായിരുന്നത്. കോച്ച് പൊച്ചെട്ടീനോയുടെ പ്ലാനിൽ അർജന്‍റീനൻ താരത്തിന് ഇടമില്ലെന്ന സൂചന വന്നതോടെയാണ് ക്ലബ്ബ് വിടാനുള്ള നീക്കം. 28കാരനായ താരത്തെ സ്വന്തമാക്കാൻ
യുവന്റസ് നേരത്തെ താൽപര്യമറിയിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!