
ലിസ്ബണ്‍: ഖത്തര്‍ ലോകകപ്പിന്(Qatar World Cup 2022) യോഗ്യത നേടാന്‍ പോര്‍ച്ചുഗലും(Portugal) ക്രിസ്റ്റ്യാനോ റൊണാൾഡോയും(Cristriano Ronaldo) കാത്തിരിക്കണം. നിര്‍ണായകമായ മത്സരത്തിൽ പോർച്ചുഗലിനെ തകർത്ത് സെർബിയ(Serbia) ലോകകപ്പ് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെർബിയയുടെ ജയം. ഇഞ്ചുറി ടൈമിലെ അലക്സാണ്ടർ മിട്രോവിച്ചിന്‍റെ(Aleksandar Mitrovic) ഗോളിലാണ് സെർബിയയുടെ നേട്ടം.
ഒരു വര്‍ഷം മുമ്പ് യൂറോ കപ്പ് യോഗ്യതകാ പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കി ദുരന്ത നായകമനായ മിട്രോവിച്ച് ഇന്നലെ പക്ഷെ അവരുടെ സൂപ്പര്‍ ഹീറോ ആയി.
രണ്ടാം മിനിറ്റില്‍ റെനറ്റോ സാഞ്ചസിന്‍റെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് പോര്‍ച്ചഗലിന് അടിതെറ്റിയത്. സമനില നേടിയാലും പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാമായിരുന്നു. തോല്‍വിയോടെ പോർച്ചുഗലിന് മാര്‍ച്ചിൽ പ്ലേ ഓഫ് കളിച്ചാലെ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ കഴിയു.
ഖത്തറിലേക്ക് ടിക്കറ്റെടുത്ത് സ്പെയിന്‍, ക്രൊയേഷ്യ
സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ(Spain) ലോകകപ്പിന് യോഗ്യത തേടി. പകരക്കാരനായി ഇറങ്ങിയ അൽവാരോ മൊറാറ്റയാണ് 86-ാം മിനുറ്റിൽ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ലൂയിസ് എൻറികയുടെ ടീം ഖത്തറിലേക്ക് പോകുന്നത്. റഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും(Croatia) ഫൈനല്‍ ഖത്തര്‍ ലോകകപ്പിന് ടിക്കറ്റെടുത്തു. റഷ്യന്‍ താരം ഫെഡോര്‍ കുദ്ര്യഷോവിന്‍റെ സെല്‍ഫ് ഗോളാണ് ക്രൊയേഷ്യയുടെ ജയം ഉറപ്പാക്കിയത്.
വിജയം തുടര്‍ന്ന് ജര്‍മനി
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർമേനിയക്കെതിരെ ജർമ്മനിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ 4 ഗോളിനാണ് ജർമ്മനിയുടെ ജയം. ഗുണ്ടോഗൻ ഇരട്ടഗോൾ നേടി. കായ് ഹാവെർട്സ്, ജോനാസ് ഹോഫ്മാൻ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ജർമ്മനി നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നുയോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങലില്‍ 9ആം ജയമാണ്
ജര്‍മ്മനി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!