കാർലോ ആഞ്ചലോട്ടി ബ്രീസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്‍

Published : May 13, 2025, 12:30 AM ISTUpdated : May 25, 2025, 03:51 PM IST
കാർലോ ആഞ്ചലോട്ടി ബ്രീസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്‍

Synopsis

റയൽ മാഡ്രിഡ് വിട്ടാണ് ആഞ്ചലോട്ടി ബ്രസീൽ ടീമിനൊപ്പം ചേരുന്നത്.

റിയോ ഡി ജനീറ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിച്ചു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിട്ടാണ് ആഞ്ചലോട്ടി ബ്രസീൽ ടീമിനൊപ്പം ചേരുന്നത്. ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം ഈമാസം 26 നാണ് 65 കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക.പുറത്താക്കപ്പെട്ട ഡോറിവൽ ജൂനിയറിന് പകരമാണ് നിയമനം.

ആഞ്ചലോട്ടിക്ക് പകരം സാബി അലോൻസോ റയൽ മാഡ്രിഡിന്റെ പുതിയ കോച്ചാവും. ജർമ്മൻ ക്ലബ് ബയർ ലെവർക്യൂസനിൽ നിന്ന് മൂന്ന് വർഷ കരാറിലാണ് സാബി അലോൻസോ റയലിൽ എത്തുന്നത്. ക്ലബ് ലോകകപ്പിലാവും റയൽ കോച്ചായി സാബി അലോൻസോയുടെ അരങ്ങേറ്റം.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജൂൺ ആറിന് ഇക്വഡോറിനെതിരെ ആയിരിക്കും ബ്രസീൽ പരിശീലകനായി ആഞ്ചലോട്ടിയുടെ അരങ്ങേറ്റം. റയൽ മാഡ്രിഡിന് 15 കിരീടം നേടിക്കൊടുത്ത ആഞ്ചലോട്ടി ഈ സീസണിൽ കനത്ത തിരിച്ചടി നേരിട്ടു. എൽ ക്ലാസിക്കോയിൽ ഇത്തവണ ബാഴ്സലോണയുമായി ഏറ്റുമുട്ടിയ
നാല് മത്സരത്തിലും റയൽ തോറ്റിരുന്നു.

ഫിഫ ക്ലബ്ബ്‌ ലോകകപ്പിന് മുന്നേ തന്നെ ആഞ്ചലോട്ടി ബ്രസീലിലെത്തുമെന്നാണ് ഇതോടെ വ്യക്തമായത്. ഒരു ദേശീയ ടീം പരിശീലകന്‌ നൽകുന്ന ഏറ്റവും ഉയർന്ന ശമ്പളം നൽകിയാണ്‌ ഇറ്റലിക്കാരനെ ബ്രസീലിലെത്തിക്കുന്നത്.ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോട്‌ 4–1ന്‌ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകൻ ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ ഫുട്ബാൾ ടീം പുറത്താക്കിയിരുന്നു. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ ടീം മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലായിരുന്നു നടപടി. 2002 ലോകകപ്പ്‌ കഴിഞ്ഞ്‌ ടിറ്റെ പടിയിറങ്ങിയശേഷം രണ്ടുപേരെയാണ്‌ പരിശീലകനായി ബ്രസീൽ ചുമതലയേൽപ്പിച്ചത്‌. ഒരുവർഷ കരാറിൽ ഫെർണാണ്ടോ ഡിനിസിനായിരുന്നു ആദ്യ കോച്ച്‌. കഴിഞ്ഞ സീസൺ കോപയ്‌ക്കുമുമ്പ്‌ ആൻസെലോട്ടി സ്ഥാനമേറ്റെടുക്കുമെന്ന്‌ കോൺഫെഡറേഷൻ പ്രസിഡന്റ്‌ എഡ്‌നാൾഡോ റോഡ്രിഗസ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റയലിന്റെ നീക്കം ഇതിന്‌ തടസ്സമായി. ആൻസെലോട്ടി വരില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഡൊറിവാളിനെ നിയമിക്കുകയായിരുന്നു. അന്ന് മുതലേ നടത്തിയ നീക്കങ്ങളാണ ്ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ