ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോര്; ലിവര്‍പൂള്‍ ഇന്ന് റയലിനെതിരെ

Published : Feb 21, 2023, 09:54 AM IST
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോര്; ലിവര്‍പൂള്‍ ഇന്ന് റയലിനെതിരെ

Synopsis

മധ്യനിരയിലെ പ്രധാനികളായ ടോണി ക്രൂസും ഔറേലിയൻ ചുവാമെനിയും ഇല്ലാതെയാണ് റയൽ ആൻഫീൽഡിൽ എത്തിയിരിക്കുന്നത്. ഇതോടെ കാമിവിംഗയും സെബായോലും ലൂക്ക മോഡ്രിച്ചിനൊപ്പം കളി മെനയാനെത്തും. കരിം ബെൻസേമ പരിക്ക് മാറിയെത്തിയതാണ് റയലിന്‍റെ ആശ്വാസം. അവസാന അഞ്ചുവർഷത്തിനിടെ ഒരിക്കലേ ലിവർപൂൾ പ്രീക്വാർട്ടറിൽ പുറത്തായിട്ടുള്ളൂ.

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വർഷത്തെ ഫൈനലിന്‍റെ ഓർമ്മകളുമായി റയൽ മാഡ്രിഡും ലിവർപൂളും നേർക്കുനേർ. ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ലിവർപൂൾ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ഇന്ന് നേരിടും. ലിവർപൂളിന്‍റെ മൈതാനത്ത് രാത്രി ഒന്നരയ്ക്കാണ് മത്സരം. കഴിഞ്ഞ വര്‍ഷം ലിവർപൂളിനെ ഒരു ഗോളിന് തോൽപിച്ചാണ് റയൽ ചാമ്പ്ന്‍സ് ലീഗില്‍ പതിനാലാം കിരീടം നേടിയത്.

അന്നത്തെ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരം വീട്ടാനാണ് യുർഗൻ ക്ലോപ്പും സംഘവും ഇന്നിറങ്ങുന്നത്. പ്രീമിയർ ലീഗിൽ തപ്പിത്തടയുകയാണെങ്കിലും അവസാന രണ്ട് കളിയും ജയിച്ച ആത്മവിശ്വാസത്തിലാണ് ലിവർപൂൾ. ലാ ലിഗയിൽ ബാഴ്സയ്ക്ക് പിന്നിലായ റയലിന് ചാമ്പ്യൻസ് ലീഗിൽ ജയം അനിവാര്യമാണ്.

മധ്യനിരയിലെ പ്രധാനികളായ ടോണി ക്രൂസും ഔറേലിയൻ ചുവാമെനിയും ഇല്ലാതെയാണ് റയൽ ആൻഫീൽഡിൽ എത്തിയിരിക്കുന്നത്. ഇതോടെ കാമിവിംഗയും സെബായോലും ലൂക്ക മോഡ്രിച്ചിനൊപ്പം കളി മെനയാനെത്തും. കരിം ബെൻസേമ പരിക്ക് മാറിയെത്തിയതാണ് റയലിന്‍റെ ആശ്വാസം. അവസാന അഞ്ചുവർഷത്തിനിടെ ഒരിക്കലേ ലിവർപൂൾ പ്രീക്വാർട്ടറിൽ പുറത്തായിട്ടുള്ളൂ.

ഇതൊക്കെ സര്‍വ്വസാധാരണം! മെസിയുടെ ഇഞ്ചുറിടൈം ഗോളില്‍ ആശ്ചര്യമൊന്നുമില്ലെന്ന് സെര്‍ജിയോ റാമോസ്

മുന്നേറ്റനിരയില്‍ ഡാർവിൻ നുനിയസ്, കോഡി ഗാപ്കോ സഖ്യം താളം കണ്ടെത്തുന്നതാണ് ലിവർപൂളിന് പ്രതീക്ഷ നൽകുന്നത്. ആൻഫീൽഡിൽ റയലിന്‍റെ നാലാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാണിത്. ആദ്യകളിയിൽ ലിവർപൂൾ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു. രണ്ടാം കളിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയം റയലിനൊപ്പം. 2021ൽ അവസാനം മുഖാമുഖം വന്നപ്പോൾ ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു.

അവസാന ആറ് കളിയിൽ ലിവർപൂളിന് റയലിനെതിരെ ജയിക്കാനായിട്ടില്ല. ഇന്നത്തെ മറ്റൊരു മത്സരത്തിൽ നാപ്പാളി രാത്രി ഒന്നരയ്ക്ക് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടുമായി ഏറ്റുമുട്ടും. ഐൻട്രാക്ടിന്‍റെ മൈതാനത്താണ് മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്