റയലിന്‍റെ വമ്പൊടിച്ച് സിറ്റി, ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍റര്‍മിലാന്‍-സിറ്റി കിരീടപ്പോരാട്ടം

Published : May 18, 2023, 08:09 AM IST
റയലിന്‍റെ വമ്പൊടിച്ച് സിറ്റി, ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍റര്‍മിലാന്‍-സിറ്റി കിരീടപ്പോരാട്ടം

Synopsis

കഴിഞ്ഞ വര്‍ഷം സെമിയില്‍ റയലിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സിറ്റിയുടെ വിജയം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സിറ്റിയുടെ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. 23-ാം മിനിറ്റാലണ് പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡറായ സില്‍വ സിറ്റിക്ക് ലീഡ് സമ്മാനിച്ചത്. 37ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ സില്‍വ സിറ്റിയെ രണ്ടടി മുന്നിലെത്തിച്ചു.

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയിലും മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ നിഷ്പ്രഭമാക്കി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഹോം മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന്(ഇരുപാദങ്ങളിലുമായി 5-1)നാണ് സിറ്റി മാഡ്രിഡിന്‍റെ വെല്ലുവിളി മറികടന്നത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരെ വാരിക്കളയുന്ന പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീം പുറത്തെടുത്തത്.

ആദ്യ പകുതിയില്‍ ബെര്‍ണാഡോ സില്‍വ നേടിയ ഇരട്ട ഗോളില്‍ തന്നെ  ഫൈനലുറപ്പിച്ച സിറ്റി അവിടം കൊണ്ടും നിര്‍ത്തിയില്ല. എല്‍ഡര്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളില്‍ മൂന്ന് ഗോളിന് പിന്നിലായിപ്പോയ മാഡ്രി‍ഡിന്‍റെ ശവപ്പെട്ടിയില്‍ കളി തീരീന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ജൂലിയന്‍ അല്‍വാരസ് അവസാന ആണിയും അടിച്ച് നാലാം ഗോളും നേടി.

കഴിഞ്ഞ വര്‍ഷം സെമിയില്‍ റയലിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സിറ്റിയുടെ വിജയം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സിറ്റിയുടെ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. 23-ാം മിനിറ്റാലണ് പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡറായ സില്‍വ സിറ്റിക്ക് ലീഡ് സമ്മാനിച്ചത്. 37ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ സില്‍വ സിറ്റിയെ രണ്ടടി മുന്നിലെത്തിച്ചു.

എമി മാര്‍ട്ടിനെസിന് പിന്നാലെ മാഞ്ചസ്റ്റര്‍! അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് പിന്നാലെ പ്രീമിയര്‍ ലീഗ് ക്ലബുകള്‍

രണ്ടാം പകുതിയില്‍ തിരിച്ചുവരവിനുള്ള റയലിന്‍റെ ശ്രമം സിറ്റിയുടെ നിരന്തര ആക്രമണങ്ങളില്‍ തകര്‍ന്നു. 76ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനെയുടെ ഫ്രീ കിക്ക് മിലിറ്റാവോയുടെ കാലില്‍ തട്ടി വലയില്‍ കയറിയതോടെ റയലിന്‍റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഇഞ്ചുറി ടൈമില്‍ ഒരെണ്ണം കൂടി റയലിന്‍റെ വലയില്‍ എത്തിച്ച് അല്‍വാരെസ് സിറ്റിയുടെ അശ്വമേധം പൂര്‍ത്തിയാക്കി. എത്തിഹാദില്‍ തോല്‍വിയറിയാതെ സിറ്റിയുടെ 26-ാം മത്സരമാണിത്. രണ്ട് വര്‍ഷം മുമ്പ് ഫൈനലില്‍ ചെല്‍സിയോട് സിറ്റി തോറ്റിരുന്നു.

ജൂണ്‍ 11ന് ടര്‍ക്കിയിലെ അതാതുര്‍ക് ഒളിംപിക് സ്റ്റേഡിയത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി-ഇന്‍റര്‍ മിലാന്‍ ഫൈനല്‍ പോരാട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെയും റൊണാൾഡോയുടെയും 'അവസാന ലോകകപ്പ്' ഇന്ത്യയിൽ കാണാനാകില്ല?, സംപ്രേഷണത്തിൽ വൻ പ്രതിസന്ധി
മഞ്ഞപട എത്തിയില്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ഒഴിഞ്ഞ ഗ്യാലറി; മത്സരം സമനിലയില്‍