Champions League : എവേ ഗോള്‍ ആനൂകൂല്യമില്ല; പ്രീക്വാര്‍ട്ടര്‍ മത്സരക്രമം ഇന്നറിയാം

By Web TeamFirst Published Dec 13, 2021, 11:12 AM IST
Highlights

 ബാഴ്‌സലോണയും എസി മിലാനുമൊഴികെയുള്ള വമ്പന്മാരെല്ലാം സ്ഥാനമുറപ്പിച്ചിട്ടുണ്ട് പ്രീക്വാര്‍ട്ടറില്‍.  ഗ്രൂപ്പ് ചാംപ്യന്മാരെയും രണ്ടാംസ്ഥാനക്കാരെയും രണ്ട് പെട്ടികളിലാക്കിയാണ് നറുക്കെടുപ്പ്.

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ മത്സരക്രമം ഇന്നറിയാം. 16 ടീമുകളുടെ എതിരാളികളെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. ബാഴ്‌സലോണയും എസി മിലാനുമൊഴികെയുള്ള വമ്പന്മാരെല്ലാം സ്ഥാനമുറപ്പിച്ചിട്ടുണ്ട് പ്രീക്വാര്‍ട്ടറില്‍.  ഗ്രൂപ്പ് ചാംപ്യന്മാരെയും രണ്ടാംസ്ഥാനക്കാരെയും രണ്ട് പെട്ടികളിലാക്കിയാണ് നറുക്കെടുപ്പ്.

ഒരേ രാജ്യത്ത് നിന്നുള്ള ടീമും ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളിയും നേര്‍ക്കുനേര്‍ വരില്ല. രണ്ട് പാദങ്ങളിലായി മത്സരം നടക്കുമെങ്കിലും എവേ ഗോള്‍ ആനുകൂല്യം ഇത്തവണയില്ല. സമനിലയെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കും. ഫെബ്രുവരി 15, 16, 22, 23 തീയതികളിലാണ് ആദ്യ പാദ മത്സരങ്ങള്‍.
 
മാര്‍ച്ച് 8, 9, 15, 16 തീയതികളില്‍ രണ്ടാംപാദ മത്സരങ്ങളും നടക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, അയാക്‌സ്, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലില്ലെ, യുവന്റസ് എന്നിവരാണ് ഗ്രൂപ്പ് ചാംപ്യന്മാര്‍. എട്ടില്‍ മൂന്ന് ഗ്രൂപ്പ് ചാംപ്യന്മാരും ഇംഗ്ലണ്ടില്‍ നിന്ന്. ലിയോണല്‍ മെസിയുടെ പിഎസ്ജിയും നിലവിലെ ചാംപ്യന്മാരായ ചെല്‍സിയും രണ്ടാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് കടന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡ്, സ്‌പോട്ടിങ് ലിസ്ബണ്‍, ഇന്റര്‍മിലാന്‍, ബെന്‍ഫിക്ക,  വിയ്യാ റയല്‍, ആര്‍ബി സാല്‍സ്‌ബെര്‍ഗ് എന്നിവരാണ് അവസാന 16ലെ മറ്റ് ടീമുകള്‍.

click me!