
മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ (LaLiga) ഇന്ന് മാഡ്രിഡ് നാട്ടങ്കം. ഡെര്‍ബി പോരിൽ റയലും അത്‌ലറ്റിക്കോയും (Real Madrid vs Atletico Madrid) ഏറ്റുമുട്ടും. റയൽ മൈതാനത്ത് ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. 16 കളിയിൽ 39 പോയിന്‍റുമായി റയൽ ഒന്നാമതും 15 കളിയിൽ 29 പോയിന്‍റുമായി അത്‍ലറ്റിക്കോ നാലാം സ്ഥാനത്തുമാണ്. കരിം ബെന്‍സേമയെ (Karim Benzema) ഉള്‍പ്പെടുത്തി റയൽ മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള അവസാന മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അതേസമയം ബാഴ്‌സലോണയ്ക്കും ഇന്ന് മത്സരമുണ്ട്. എവേ മത്സരത്തിൽ രാത്രി 8.45ന് ഒസാസുനയെ ബാഴ്‌സ നേരിടും. ബാഴ്‌സ എട്ടാമതും ഒസാസുന പതിനൊന്നാം സ്ഥാനത്തുമാണ്.
പിഎസ്‌ജിയും കളത്തിലേക്ക്
ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളില്‍ പിഎസ്‌ജി ഇന്നിറങ്ങും. എഎസ് മൊണാക്കോയാണ് എതിരാളികൾ. ലീഗില്‍ 11 പോയിന്‍റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് പിഎസ്‌ജി. മെസി, എംബാപ്പെ, ഡി മരിയ ത്രയത്തിലൂടെ ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പിഎസ്‌ജി. അതേസമയം നിക്കൊ കൊവാച് പരിശീലിപ്പിക്കുന്ന മൊണാക്കോ കഴിഞ്ഞ എട്ട് മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ല. ലീഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് മൊണാക്കോ. ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.15നാണ് മത്സരം.
പുരസ്‌കാരത്തിളക്കില്‍ മെസി
ഫ്രഞ്ച് ലീഗിലെ ആദ്യ പുരസ്‌കാരം ലിയോണൽ മെസി കരസ്ഥമാക്കി. നവംബറിലെ മികച്ച ഗോളിനുള്ള പുരസ്‌കാരമാണ് പിഎസ്‌ജി സൂപ്പര്‍ താരം നേടിയത്. നാന്‍റെസിനെതിരായ മത്സരത്തിലെ 87-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് പുരസ്‌കാരം. ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് മെസി മുന്നിലെത്തിയത്. പിഎസ്‌ജിക്കായി ഫ്രഞ്ച് ലീഗില്‍ മെസിയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
Kerala Blasters : ജയത്തുടര്‍ച്ചയ്‌ക്ക് കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!