ചാംപ്യന്‍സ് ലീഗ്: അത്‌ലറ്റികോയെ മറികടന്ന് ചെല്‍സി ക്വാര്‍ട്ടറില്‍, ബയേണും മുന്നേറി

By Web TeamFirst Published Mar 18, 2021, 9:52 AM IST
Highlights

ഇരുപാദങ്ങളിലുമായി 3-0ത്തിനാണ് ചെല്‍സിയുടെ ജയം. മറ്റൊരു മത്സരത്തില്‍ ലാസിയോയെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂനിച്ചും ക്വാര്‍ട്ടറില്‍ കടന്നു.

ലണ്ടന്‍: അത്‌ലറ്റികോ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയോട് എതിരില്ലാത്ത രണ്ട് ഗോളിണ് അത്‌ലറ്റികോ പരാജയപ്പെട്ടത്. ഇരുപാദങ്ങളിലുമായി 3-0ത്തിനാണ് ചെല്‍സിയുടെ ജയം. മറ്റൊരു മത്സരത്തില്‍ ലാസിയോയെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂനിച്ചും ക്വാര്‍ട്ടറില്‍ കടന്നു.

ഹക്കിം സിയെച്ച്, എമേഴ്‌സണ്‍ പാല്‍മേരി എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ചെല്‍സിക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 32-ാം മിനിറ്റില്‍ സിയെച്ചിന്റെ ഗോളില്‍ ചെല്‍സി മുന്നിലെത്തി. മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് പിന്നീട് ഗോള്‍ പിറന്നത്. എമേഴ്‌സണാണ് വലകുലുക്കിയത്. 81-ം മിനിറ്റില്‍ സ്റ്റെഫാന്‍ സാവിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി.

ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണ്‍ വീഴ്ത്തിയത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും എറിക് മാക്‌സിം ചൗപോയുമാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. ഇരുപാദങ്ങളിലുമായി 6-2നാണ് ബയേണിന്റെ ജയം.

ആഴ്‌സണലും ടോട്ടന്‍ഹാമും ഇന്നിറങ്ങും

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ആഴ്‌സണലും ടോട്ടനവും ഇന്നിറങ്ങും. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ആഴ്‌സണല്‍ ഒളിംപിയാക്കോസിനെയും ടോട്ടനം ഡൈനമോ സാഗ്രബിനെയും നേരിടും. ആദ്യപാദത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളിനും ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളിനും ജയിച്ചിരുന്നു. രാത്രി 11.25 നാണ് രണ്ട് കളിയും തുടങ്ങുക.

click me!