
ലണ്ടന്‍: ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന സൂചന ശക്തമായി. ഹസാര്‍ഡിന് പകരമായി കുടീഞ്ഞോയെ ചെല്‍സി നോട്ടമിട്ടേക്കും ലണ്ടന്‍ വിട്ട് ഹസാര്‍ഡ് മാഡ്രിഡിലേക്ക് ഈ മാസാവസാനമുള്ള യൂറോപ്പാ ലീഗ് ഫൈനലിന് ശേഷം ചെല്‍സി താരത്തിന്റെ ക്ലബ്ബ് മാറ്റം റയല്‍ മാഡ്രിഡ് പരസ്യമാക്കുമെന്നാണ് അഭ്യൂഹം.
ക്ലബ്ബ് ഫുട്ബോളില്‍ അടുത്തതെന്തെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നും തന്‍റെ ആഗ്രഹം ചെല്‍സി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഞായറാഴ്ച ഹസാര്‍ഡ് പറഞ്ഞിരുന്നു.ഹസാര്‍ഡിന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കരുതെന്ന് പല മുതിര്‍ന്ന താരങ്ങളും ക്ലബ്ബിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടണ്ട്. അതിനിടയിലാണ്
ഹസാര്‍ഡ് ഇംഗ്ലണ്ട് വിടുമെന്ന് കരുതുന്നതായി ചെല്‍സി ഇതിഹാസതാരം ഫ്രാങ്ക് ലാംപാര്‍ഡും പറഞ്ഞത്.
ഹസാര്‍ഡിന് പകരക്കാരനായി ബാഴ്സലോണയുടെ ഫിലിപ്പെ കുടീഞ്ഞോയെ ചെല്‍സി നോട്ടമിടുന്നതായാണ് സൂചന ലിവര്‍പൂളില്‍ നിന്ന് 2018 ജനുവരിയില്‍ ബാഴ്സയിലെത്തിയ കുടീഞ്ഞോയുടെ പ്രകടനത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ തൃപ്തരല്ലെന്നാണ് സൂചന. 2013 മുതല്‍ 2018 വരെ ലിവര്‍പൂള്‍ താരമായിരുന്ന കുടീഞ്ഞോ ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ മോഹിച്ചാണ് ബാഴ്സലോണയിലേക്ക് മാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!