ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം

Published : May 19, 2021, 07:27 PM ISTUpdated : May 19, 2021, 07:37 PM IST
ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം

Synopsis

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ഗോള്‍ നേടിയ മധ്യനിര താരമെന്ന റെക്കോര്‍ഡ്(609 മത്സരങ്ങളില്‍ 177 ഗോളുകള്‍) ലാംപാര്‍ഡിന് സ്വന്തമാണ്. 

ലണ്ടന്‍: ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിമില്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ കംപ്ലീറ്റ് മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ലാംപാര്‍ഡ് ടൂര്‍ണമെന്‍റില്‍ വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. 

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മധ്യനിര താരമെന്ന റെക്കോര്‍ഡ്(609 മത്സരങ്ങളില്‍ 177 ഗോളുകള്‍) ലാംപാര്‍ഡിന് സ്വന്തമാണ്. ഇതിനൊപ്പം 102 അസിസ്റ്റുകളും ലാംപാര്‍ഡ് അക്കൗണ്ടിലാക്കിയിട്ടുണ്ട്. 

ചെല്‍സിയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍(എല്ലാ ടൂര്‍ണമെന്‍റുകളിലുമായി 211 ഗോളുകള്‍) എന്ന നേട്ടം സ്വന്തമാണ്. ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയ 2004/05 സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡില്‍ കരിയര്‍ തുടങ്ങിയ ലാംപാര്‍ഡ് ചെല്‍സിയിലെ 13 വര്‍ഷക്കാലത്താണ്(2001-2014) മൂന്ന് കിരീടങ്ങള്‍ നേടിയത്. ഇതിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയിലും മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക്ക് സിറ്റിക്കായും ഓരോ സീസണ്‍ വീതം കളിച്ചു. 

പ്രീമിയര്‍ ലീഗ് ഗോള്‍വേട്ടയില്‍ നാല് താരങ്ങള്‍ മാത്രമേ ലാംപാര്‍ഡിന് മുന്നിലുള്ളൂ. ലോംഗ് റേഞ്ച് ഗോളുകള്‍ക്ക് പേരുകേട്ട ലാംപാര്‍ഡാണ് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോള്‍(41) നേടിയ താരം. 

യൂറോ കപ്പ്: ജര്‍മനി സ്‌ക്വാഡ് പ്രഖ്യാപിച്ചു; മുള്ളറും ഹമ്മല്‍സും തിരിച്ചെത്തി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്