പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ടോട്ടന്‍ഹാം വമ്പന്‍ പോര്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും

Published : Sep 19, 2021, 01:55 PM IST
പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ടോട്ടന്‍ഹാം വമ്പന്‍ പോര്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും

Synopsis

നാല് കളിയില്‍ മൂന്നിലും ജയിച്ച ചെല്‍സി 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍. ഒമ്പത് പോയിന്റുള്ള ടോട്ടന്‍ഹാം ഏഴാം സ്ഥാനത്തും. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ടോട്ടന്‍ഹാം വമ്പന്‍ പോരാട്ടം. രാത്രി ഒന്‍പതിന് ടോട്ടനത്തിന്റെ മൈതാനത്താണ് കളി തുടങ്ങുക. നാല് കളിയില്‍ മൂന്നിലും ജയിച്ച ചെല്‍സി 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍. ഒമ്പത് പോയിന്റുള്ള ടോട്ടന്‍ഹാം ഏഴാം സ്ഥാനത്തും. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയില്‍ വെസ്റ്റ് ഹാമിനെ നേരിടും. ചാംപ്യന്‍സ് ലീഗില്‍ യംഗ് ബോയ്‌സിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം യുണൈറ്റഡിന്റെ ആദ്യ മത്സരമാണിത്. യുണൈറ്റഡ് മൂന്നും വെസ്റ്റ് ഹാം എട്ടും സ്ഥാനത്താണ്. 

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും

ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ ജൈത്രയാത്ര തുടരാന്‍ പി എസ് ജി ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് പി എസ് ജിയുടെ മൈതാനത്ത് തുടങ്ങുന്ന കളിയില്‍ ലിയോണ്‍ ആണ് എതിരാളികള്‍. ചാംപ്യന്‍സ് ലീഗില്‍ ക്ലബ് ബ്രൂഗയോട് സമനില വഴങ്ങിയ ഞെട്ടലില്‍ നിന്ന് കരകയറാനാണ് പി എസ് ജി ഇറങ്ങുന്നത്. 

ലിയോണല്‍ മെസി, നെയ്മര്‍, എംബാപ്പേ കൂട്ടുകെട്ടാണ് പി എസ് ജിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മത്സരത്തില്‍ പി എസ് ജിക്കായി മെസിയുടെ ആദ്യ ഗോള്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അഞ്ച് കളിയും ജയിച്ച് 15 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പി എസ് ജി.

ലാ ലിഗയില്‍ റയല്‍ വലന്‍സിയക്കെതിരെ

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് വലന്‍സിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് വലന്‍സിയയുടെ മൈതാനത്താണ് കളി തുടങ്ങുക. നാല് കളിയില്‍ 10 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ റയല്‍ രണ്ടും വലന്‍സിയ മൂന്നും സ്ഥാനത്താണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം. 11 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച