കോപ്പ അമേരിക്ക: ഉറുഗ്വെ, ചിലെ, പരാഗ്വെ കാര്‍ട്ടറില്‍; ബൊളീവിയ പുറത്ത്

By Web TeamFirst Published Jun 25, 2021, 9:37 AM IST
Highlights

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പരാഗ്വെയുടെ ജയം. ഇതോടെ ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറി. 33-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബ്രയിയാന്‍ സമുദിയോ ആണ് ആദ്യ ഗോള്‍ നേടിയത്.

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ചിലെയ്ക്ക് എതിരായ മത്സരത്തില്‍ പാരാഗ്വെയ്്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പരാഗ്വെയുടെ ജയം. ഇതോടെ ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറി. 33-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബ്രയിയാന്‍ സമുദിയോ ആണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 58ആം മിനിറ്റില്‍ മിഗ്വേല്‍ അല്‍മിറോണ്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി. 

പരാജയപ്പെട്ടെങ്കിലും ചിലെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ചിലെ. മൂന്നില്‍ രണ്ടും ജയിച്ച പരാഗ്വെ ആറ് പോയിന്റുമായി രണ്ടാമതുണ്ട്. നേരത്തെ നടന്ന മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തിയിരുന്നു.

എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഉറൂഗ്വെയുടെ ജയം. പാഴാക്കിയ അവസരങ്ങളും ബൊളീവിയന്‍ ഗോളി കാര്‍ലോസ് ലാംപെയുടെ മിന്നും സേവുകളുമില്ലായിരുന്നെങ്കില്‍ ഗോള്‍മഴ തീര്‍ത്തേനെ ഉറൂഗ്വെ. 22 ഷോട്ടുകളാണ് കവാനിയും സുവാരസുമടങ്ങുന്ന മുന്നേറ്റം തൊടുത്തത്. പക്ഷേ ആദ്യ ഗോള്‍ പിറന്നത് ബൊളീവിയയുടെ ദാനം. 79-ാം മിനുറ്റില്‍ കവാനി ലീഡുയര്‍ത്തി.

കളിച്ച മൂന്ന് കളിയും തോറ്റ ബൊളീവിയ പുറത്തായി. ടൂര്‍ണമെന്റില്‍ തിങ്കളാഴ്ചയാണ് ഇനി മത്സരം. ബ്രസീല്‍ ഇക്വഡോറിനെയും വെനസ്വേല പെറുവിനെയും നേരിടും.

click me!