'സുഖമായിരിക്കുന്നു, ഡെന്‍മാര്‍ക്കിനായി ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാകും'; ക്രിസ്റ്റ്യന്‍ എറിക്സണ്‍

By Web TeamFirst Published Jun 15, 2021, 2:41 PM IST
Highlights

ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച ആശംസകള്‍ക്കും ആശ്വാസവാക്കുകള്‍ക്കും ആദ്യം തന്നെ നന്ദി. നിങ്ങള്‍ നല്‍കിയ പിന്തുണയും ആശ്വാസവാക്കുകളും എനിക്കും എന്‍റെ കുടുംബത്തിനും വിലമതിക്കാനാവാത്തതായിരുന്നു.

കോപ്പന്‍ഹേഗന്‍: ആശുപത്രിയില്‍ കഴിയുന്ന തന്‍റെ സുഖവിവരം അന്വേഷിച്ചവര്‍ക്കും കുടുംബത്തെ ആശ്വസിപ്പിച്ചവര്‍ക്കും നന്ദി പറഞ്ഞ് ഡെന്‍മാര്‍ക്ക് ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് എറിക്സണ്‍ ആരാധകര്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞത്.

ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച ആശംസകള്‍ക്കും ആശ്വാസവാക്കുകള്‍ക്കും ആദ്യം തന്നെ നന്ദി. നിങ്ങള്‍ നല്‍കിയ പിന്തുണയും ആശ്വാസവാക്കുകളും എനിക്കും എന്‍റെ കുടുംബത്തിനും വിലമതിക്കാനാവാത്തതായിരുന്നു. എനിക്കിപ്പോള്‍ സുഖമാണ്, പക്ഷെ നിലവിലെ പരിതസ്ഥിതിയില്‍ തുടര്‍പരിശോധനകള്‍ക്കായി കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടതായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് വേറെ കുഴപ്പമൊന്നുമില്ല.

ഡെന്‍മാര്‍ക്കിന്‍റെ അടുത്ത മത്സരത്തിനായി ആര്‍പ്പുവിളിക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും-എറിക്സണ്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് തോറ്റ ഡെന്‍മാര്‍ക്കിന് വ്യാഴാഴ്ച ബെല്‍ജിയത്തിനെതിരെയാണ് അടുത്ത മത്സരം.

യൂറോ കപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഫിന്‍ലന്‍ഡിനെതിരായ പോരാട്ടത്തിനിടെയാണ് എറിക്സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ഗ്രൗണ്ടില്‍വെച്ചുതന്നെ സിപിആര്‍ അടക്കമുള്ള പ്രാഥമിക ചികിത്സകള്‍ നല്‍കിയ എറിക്സണെ പിന്നീട് 15 മിനിറ്റിനുശേഷം ആശുപത്രിയിലേക്ക് മാറ്റി. എറിക്സണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് പിന്നീട് പരിശോധനകളില്‍ വ്യക്തമായിരുന്നു

click me!