ഐ ലീഗ്: മിനര്‍വയ്‌ക്കെതിരെ ചര്‍ച്ചിലിന് ജയം, ചെന്നൈ എഫ്‌സിയും തുടക്കം മോശമാക്കിയില്ല

Published : Dec 01, 2019, 08:58 PM ISTUpdated : Dec 01, 2019, 09:34 PM IST
ഐ ലീഗ്: മിനര്‍വയ്‌ക്കെതിരെ ചര്‍ച്ചിലിന് ജയം, ചെന്നൈ എഫ്‌സിയും തുടക്കം മോശമാക്കിയില്ല

Synopsis

ഐ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴാസാണ് മിനര്‍വയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചര്‍ച്ചിലിന്റെ ജയം.  

മഡ്ഗാവ്: ഐ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴാസാണ് മിനര്‍വയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചര്‍ച്ചിലിന്റെ ജയം. ലാല്‍ഖൗപിമാവിയുടെ രണ്ട് ഗോളും വില്ലിസ് പ്ലാസയുടെ ഒരു ഗോളുമാണ് ചര്‍ച്ചിലിന് ജയമൊരുക്കിയത്. 

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് ലാല്‍ഖൗപിമാവിയ ആദ്യ ഗോള്‍ നേടിയത്. പിന്നീടുള്ള രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 70ാം മിനിറ്റില്‍ ചര്‍ച്ചില്‍ രണ്ടാം ഗോള്‍ നേടി. വില്ലി ഷോട്ടിന് മിനര്‍വ ഗോള്‍കീപ്പര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ലാല്‍ഖൗപിമാവിയ 81ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സിറ്റി ജയത്തോടെ തുടങ്ങി. ഇംഫാലില്‍ നിന്നുള്ള TRAU എഫ്‌സിയെയാണ് ചെന്നൈ  തോല്‍പ്പിച്ചത്. 50ാം മിനിറ്റില്‍ പെഡ്രോ മന്‍സിയാണ് ഗോള്‍ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബംഗ്ലാദേശിനെ തകര്‍ത്ത്‌ ഇന്ത്യ അണ്ടര്‍ 20 ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി, അവസാനിച്ചത്‌ 20 വര്‍ഷത്തെ കാത്തിരിപ്പ്‌
സ്റ്റോപ്പേജ്‌ ടൈമില്‍ മാഞ്ചസ്‌റ്ററിന്റെ വലയില്‍ വെടിച്ചില്ല്‌ ഗോള്‍! ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം ടീമിലെത്തിയ താരം എവര്‍ട്ടന്റെ രക്ഷകനായി