ഇത് മരണ ഗ്രൂപ്പല്ല, അതുക്കും മേലെ; യൂറോ കപ്പ് ഫിക്സ്ചര്‍ പുറത്ത്

By Web TeamFirst Published Dec 1, 2019, 6:56 PM IST
Highlights

2020 യൂറോ കപ്പ് ഫുട്‌ബോള്‍ ആവേശം ഗ്രൂപ്പ് ഘട്ടം മുതല്‍ ആസ്വദിക്കാം. ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ലോക ഫുട്‌ബോളില്‍ മൂന്ന് പ്രധാന ശക്തികള്‍ ഒരേ ഗ്രൂപ്പില്‍.

സൂറിച്ച്: 2020 യൂറോ കപ്പ് ഫുട്‌ബോള്‍ ആവേശം ഗ്രൂപ്പ് ഘട്ടം മുതല്‍ ആസ്വദിക്കാം. ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ലോക ഫുട്‌ബോളില്‍ മൂന്ന് പ്രധാന ശക്തികള്‍ ഒരേ ഗ്രൂപ്പില്‍. നിലവിലെ ജേതാക്കളായ പോര്‍ച്ചുഗല്‍, ലോക ചാംപ്യന്മാരായ ഫ്രാന്‍സ്, മുന്‍ ലോക ചാംപ്യന്മാാരായ ജര്‍മനി എന്നിവരാണ് ഒരു ഗ്രൂപ്പില്‍ മത്സരിക്കുക. അപൂര്‍വങ്ങളില്‍ അപൂര്‍വമായ മരണ ഗ്രൂപ്പെന്ന് വിളിക്കാം ഇവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിനെ. പ്ലെ ഓഫ് കളിച്ചെത്തുന്ന ഒരു ടീമും ഇവര്‍ക്കൊപ്പമുണ്ടാവും.

The groups have been drawn! 😍

Which matches are you excited for? pic.twitter.com/CU7SvtNAXq

— UEFA EURO 2020 (@EURO2020)

ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒരുമിച്ച് വന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ മുന്നേറിയത്. ചെക് റിപ്പബ്ലിക്കാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ബെല്‍ജിയം, ഹോളണ്ട്, ഇറ്റലി, സ്‌പെയ്ന്‍ എന്നിവര്‍ക്കെല്ലാം കാര്യങ്ങള്‍ എളുപ്പമാണ്. ഗ്രൂപ്പുകള്‍ ഇങ്ങനെ...

ഗ്രൂപ്പ് എ: തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ
ഗ്രൂപ്പ് സി: ഹോളണ്ട്, ഉക്രെയ്ന്‍, ഓസ്ട്രിയ, പ്ലേ ഓഫ് ജേതാവ് (ഡി)
ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, പ്ലേ ഓഫ് ജേതാവ് (സി)
ഗ്രൂപ്പ് ഇ: സ്‌പെയ്ന്‍, സ്വീഡന്‍, പോളണ്ട്, പ്ലേ ഓഫ് ജേതാവ് (ബി)
ഗ്രൂപ്പ് എഫ്: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, പ്ലേ ഓഫ് ജേതാവ് (എ)

click me!