ഉസ്‌ബെക്കിസ്ഥാനെ തോൽപിച്ച് ലാറ്റിനമേരിക്കൻ കരുത്തർ; കൊളംബിയയുടെ വിജയം ലൂയിസ് ഡിയാസിന്റെ മിന്നും പ്രകടനത്തിൽ

Published : Jun 18, 2026, 09:42 AM IST
Colombia vs Uzbekistan Luiz Diaz

Synopsis

ഗ്രൂപ്പ് കെ മത്സരത്തിൽ കൊളംബിയ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഡാനിയൽ മുനോസ്, ലൂയിസ് ഡിയാസ്, ജാമിന്റൺ കാമ്പസ് എന്നിവർ കൊളംബിയക്കായും അബ്ബോസ്ബെക്ക് ഫയ്സുലെവ് ഉസ്ബെക്കിസ്ഥാനായും ഗോൾ നേടി.

മെക്സിക്കോ സിറ്റി: ഗ്രൂപ്പ് കെയിലെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെതിരെ ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്‌ കൊളംബിയ ജയിച്ചുകയറിയത്. അവസാന വിസിൽ മുഴുങ്ങും വരെ ഇരുടീമുകളും പരസ്പരം ആക്രമിച്ച് കളിച്ചെങ്കിലും കളിയിൽ കൃത്യമായ ആധിപത്യം സൃഷ്ടിക്കാൻ പലപ്പോഴും കൊളംബിയക്ക് സാധിച്ചിരുന്നു.

ആദ്യപകുതി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഇടതുവിംഗിൽ നിന്നും ഉസ്ബക് ബോക്സിലേക്ക് ലൂയിസ് ഡിയാസ് നൽകിയ ലോങ്ങ് ത്രൂ ബോൾ ഞൊടിയിടയിൽ ഒരു ചെറിയ ടച്ചിലൂടെ ഡാനിയൽ മുനോസ് വലയിലാക്കി. ആദ്യപകുതിവരെ വലിയ ആക്രമങ്ങളൊന്നും തന്നെ നടത്താത്തിരുന്ന ഉസ്‌ബെക്കിസ്ഥാൻ രണ്ടാം പകുതിമുതലാണ് തങ്ങളുടെ ആക്രമണം പുറത്തെടുത്തുതുടങ്ങിയത്. അതിന്റെ ഫലമായി അറുപതാം മിനിറ്റിൽ അബ്ബോസ്ബെക്ക് ഫയ്സുലെവ് ഉസ്‌ബെക്കിന് വേണ്ടി ഗോൾ മടക്കി. പക്ഷെ സമനിലപിടിച്ച ഉസ്‌ബെക്കിന്റെ ആശ്വാസത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അറുപത്തിയഞ്ചാം മിനിറ്റിൽ ലൂയിസ് ഡിയാസ് കൊളമ്പിയയ്ക്ക് വേണ്ടി ഗോൾ മടക്കി.

ഒരു ഗോളിന് പുറകിലായിരുന്നെങ്കിലും കൊളംബിയൻ ഗോൾമുഖത്തേക് നിരന്തരം ആക്രണം നടത്തുന്ന ഉസ്‌ബെക്കിസ്ഥാനെയാണ് പിന്നീട് കണ്ടത്. 8 മിനിറ്റ് ഉണ്ടായിരുന്ന എക്സ്ട്രാ ടൈമിലും അവർ ഒരു സമനില ഗോളിന് വേണ്ടി ആക്രമണം തുടർന്നിരുന്നു. എന്നാൽ കാളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജാമിന്റൺ കാമ്പസ്കൊളംബിയയുടെ ഗോൾ നില മൂന്നാക്കി ഉയർത്തി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ക്രിസ്റ്റ്യാനോ കളിക്കുന്നത് സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി'; സ്വാര്‍ത്ഥനെന്ന് തീയറി ഹെന്റി
ക്രിസ്റ്റ്യാനോയ്ക്ക് നേരെ മെസി ചാന്റുമായി ആരാധകര്‍; പോര്‍ച്ചുഗീസ് താരത്തിന്റെ മറുപടി വൈറല്‍