കോപ്പ അമേരിക്ക: ചിലെയെ തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കള്‍

By Web TeamFirst Published Jun 25, 2019, 8:20 AM IST
Highlights

നിലവിലെ ജേതാക്കളായ ചിലെയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്.

മാരക്കാന: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി ഉറുഗ്വേ. നിലവിലെ ജേതാക്കളായ ചിലെയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 82-ാം മിനിറ്റില്‍ എഡിസൺ കവാനി നിര്‍ണായക ഗോള്‍ നേടി. ടൂര്‍ണമെന്‍റില്‍ കവാനിയുടെ രണ്ടാം ഗോളാണിത്. മൂന്ന് കളിയിൽ ഉറുഗ്വേക്ക് 7ഉം ചിലെക്ക് ആറും പോയിന്‍റുണ്ട്. 

Uruguay 🇺🇾 1-0 🇨🇱 Chile Goal pic.twitter.com/ENYF47RPi7

— Yankees-Rumors (@Allrise_yanks99)

ക്വാര്‍ട്ടറിൽ ശനിയാഴ്ച ഉറുഗ്വേ പെറുവിനെയും ചിലെ കരുത്തരായ കൊളംബിയയെയും നേരിടും. അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങിയ ജപ്പാനും ഇക്വഡോറും ക്വാര്‍ട്ടറിലെത്താതെ പുറത്തായി. 

click me!