
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയുടെ മൂന്ന് പെനൽറ്റി കിക്കുകൾ തടുത്തിട്ട ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പ്രശംസകൊണ്ട് മൂടി അർജന്റീന നായകൻ ലിയോണൽ മെസ്സി. മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന് മെസ്സി മത്സരശേഷം പറഞ്ഞു.
ഞങ്ങൾക്ക് എമിയുണ്ടായിരുന്നു. അദ്ദേഹമൊരു പ്രതിഭാസമാണ്. അദ്ദേഹത്തെ ഞങ്ങൾക്ക് വിശ്വാസമായിരുന്നു. എല്ലാ മത്സരങ്ങളും പൂർത്തിയാക്കി ഞങ്ങളിതാ ഫൈനലിൽ എത്തിയിരിക്കുന്നു-മെസ്സി പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പറായ മാർട്ടിനെസ് അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്നില്ല.
2004ൽ രണ്ടാം വട്ടം സെമിയിൽ ഏറ്റമുട്ടിയപ്പോഴും അർജന്റീന ജയിച്ച് ഫൈനലിൽ എത്തിയെങ്കിലും ബ്രസീലിന് മുന്നിൽ ഫൈനലിൽ കാലിടറി. ഇത്തവണ കോപ്പയിൽ തോൽവി അറിയാതെയാണ് അർജന്റീന ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ജയങ്ങളും ഒരു സമനിലയും നേടിയ അർജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ 3-0ന് കീഴടക്കി.
കഴിഞ്ഞ ആറ് കോപ്പ ടൂർണമെന്റുകളിൽ നാലിലും അർജന്റീന ഫൈനലിൽ എത്തിയെങ്കിലും ഒരു തവണ പോലും കിരീടം നേടാനായിരുന്നില്ല. 30 വർഷമായി അർജന്റീന ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടിയിട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!