കോപ്പയില്‍ ചിലിയെ തോൽപ്പിച്ച് അർജന്‍റീന മൂന്നാമത്; പക്ഷേ വേദനയായി മെസി

By Web TeamFirst Published Jul 7, 2019, 9:18 AM IST
Highlights

മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്‍റീനയുടെ വിജയം.

കോപ്പാ അമേരിക്ക ഫുട്ബോളിൽ ലൂസേഴ്സ് ഫൈനലില്‍ ചിലിയെ തോൽപ്പിച്ച് അർജന്‍റീന മൂന്നാമത്. മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്‍റീനയുടെ വിജയം. 37-ാമത്തെ മിനിറ്റില്‍ അർജന്‍റീന നായകൻ ലയണൽ മെസി, ചിലി താരം ഗാരി മെദെൽ എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനാൽ പത്ത് പേരുമായാണ് ഭൂരിഭാഗം സമയവും ഇരുടീമുകളും കളിച്ചത്.

🏅 Entre os melhores! A Argentina 🇦🇷 terminou no pódio da pela quinta vez nas últimas seis edições. pic.twitter.com/ipAX2wg2rT

— Copa América (@CopaAmerica)

പരസ്പരം തമ്മിലടിച്ചതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കും ചുവപ്പുകാര്‍ഡ് ലഭിച്ചത്. സെർജിയോ അഗ്യൂറോ, പൗളോ ഡിബാല എന്നിവരാണ് അർജന്‍റീനയ്ക്കായി ഗോൾ നേടിയത്. അർതൂറോ വിദാൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയതി ചിലിക്ക് ആശ്വാസമായി. 
 

Argentina🇦🇷 tem 60 vitórias e apenas 6 derrotas em 89 partidas contra o Chile 🇨🇱 em todas as competições. pic.twitter.com/3dr3aar9Rs

— Copa América (@CopaAmerica)
click me!