കോപ്പ അമേരിക്ക: ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി

Published : Jun 16, 2019, 06:28 AM ISTUpdated : Jun 16, 2019, 06:42 AM IST
കോപ്പ അമേരിക്ക: ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി

Synopsis

കൊളംബിയയുടെ ജയം രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ബലത്തിൽ

ബ്രസീലിയ: കോപ അമേരിക്കയിൽ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു.  71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്. 

മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ  4-3-3 ശൈലിയിലും കളത്തിലിറങ്ങി. തുടക്കത്തിൽ അർജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയയുടെ ആക്രമണത്തിന് മൂർച്ചയേറി.  14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

രണ്ടാംപകുതിയില്‍ ഡി മരിയയെ പിൻവലിച്ച അർജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാൽ കൊളംബിയൻ കുതിപ്പിനെ പൂട്ടാൻ അത് മതിയാകുമായിരുന്നില്ല.  46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ലയണല്‍മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി. 

രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റിൽ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു.  ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യില്‍ മുന്നില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല