ബെല്‍ജിയം ഒന്നാമതു തന്നെ; ഫിഫ റാങ്കിംഗില്‍ നിലമെച്ചപ്പെടുത്തി ഫുട്ബോള്‍ രാജാക്കന്മാര്‍

Published : Jun 14, 2019, 04:18 PM ISTUpdated : Jun 14, 2019, 04:22 PM IST
ബെല്‍ജിയം ഒന്നാമതു തന്നെ; ഫിഫ റാങ്കിംഗില്‍ നിലമെച്ചപ്പെടുത്തി ഫുട്ബോള്‍ രാജാക്കന്മാര്‍

Synopsis

റാങ്കിംഗില്‍ പോര്‍ച്ചുഗല്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി  5-ാമതെത്തിയപ്പോള്‍ തെതര്‍ലാന്‍റ്സ് രണ്ടു സ്ഥാനങ്ങള്‍ കയറി 14-ാ മതെത്തി. 

ഫിഫാ ലോക റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഫുട്ബോള്‍ രാജാക്കന്മാര്‍. ബെല്‍ജിയം ഒന്നാം സ്ഥാനവും ഫ്രാന്‍സ് രണ്ടാം സ്ഥാനവും നിലനിര്‍ത്തി. യുവേഫ, യൂറോ ക്വാളിഫൈയിംഗ് മത്സരങ്ങളില്‍ കസാക്കിസ്ഥാന്‍, സ്കോട്ട് ലാന്‍റ് എന്നിവരോട് വിജയിച്ചതാണ് ബെല്‍ജിയത്തിന്  ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. 

റാങ്കിംഗില്‍ പോര്‍ച്ചുഗല്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 5-ാമതെത്തിയപ്പോള്‍ നെതര്‍ലാന്‍റ്സ് രണ്ടു സ്ഥാനങ്ങള്‍ കയറി 14-ാമതെത്തി. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍, ജര്‍മ്മനി, ഇറ്റലി എന്നിവര്‍ യഥാക്രമം 7, 11, 14 സ്ഥാനങ്ങളിലെത്തി. ഓസ്ട്രേലിയ എട്ട് സ്ഥാനങ്ങള്‍ കയറി 26-ാമതെത്തിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്  7 സ്ഥാനം മെച്ചപ്പെടുത്തി 41 -ാമതാണ്. നേരത്തെ 106-ാമതായിരുന്ന അര്‍മേനിയ 97-ാമതെത്തി. നിലവില്‍ ഇന്ത്യ 101 -ാമതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല