കോപ്പ അമേരിക്ക: അസാധാരണ സെറ്റ് പീസ് ​ഗോളിൽ ഇക്വഡോറിനെതിരെ കൊളംബിയക്ക് ജയം

By Web TeamFirst Published Jun 14, 2021, 9:45 AM IST
Highlights

ഫ്രീ കിക്ക് എടുത്തതും ​ഗോളടിച്ചതും കാർഡോന ആയിരുന്നു എന്നാണ് ഈ സെറ്റ് പീസ് ​ഗോളിനെ വ്യത്യസ്തമാക്കുന്നകത്. 42-ാം മിനിറ്റിൽ ബോക്സിന് തൊട്ട് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് എടുത്തത് കാർഡഡോന ആയിരുന്നു.

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ​ഗോളിന് കീഴടക്കി കൊളംബിയ. 42-ാം മിനിറ്റിൽ എഡ്വിൻ കാർഡോനയുടെ അസാധാരണ സെറ്റ് പീസ് ​ഗോളാണ് കൊളംബിയക്ക് ​ഗ്രൂപ്പ് ബി പോരാട്ടത്തിൽ വിജയം സമ്മാനിച്ചത്. കോപ്പയിലെതന്നെ ഏറ്റവും മികച്ച ​ഗോളുകളിലൊന്നാണ് കാർഡാന കൊളംബിയക്കെതിരെ നേടിയ ഫ്രീ കിക്ക് ​ഗോൾ.

ഫ്രീ കിക്ക് എടുത്തതും ​ഗോളടിച്ചതും കാർഡോന ആയിരുന്നു എന്നാണ് ഈ സെറ്റ് പീസ് ​ഗോളിനെ വ്യത്യസ്തമാക്കുന്നകത്. 42-ാം മിനിറ്റിൽ ബോക്സിന് തൊട്ട് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് എടുത്തത് കാർഡഡോന ആയിരുന്നു. പന്ത് പോസ്റ്റിലേക്ക് നീട്ടിയടിക്കാതെ തൊട്ടടുത്തു നിന്ന് താരത്തിന് പാസ് ചെയ്തു. ബോക്സിലേക്ക് ഓടിക്കയറുന്നതിനിടെ ഒരുവട്ടം കൂടി പന്ത് കാലിലെത്തിയ കാർഡോന വീണ്ടും സഹതാരത്തിന് പാസ് ചെയ്തശേഷം ബോക്സിനകത്തേക്ക് ഓടിക്കയറി.

Want to see a textbook training-ground move?

Check out Cardona’s opener for Colombia! 🔥

pic.twitter.com/i3lh2tFxrm

— Sacha Pisani (@Sachk0)

ബോക്സിലേക്കുള്ള ഓട്ടത്തിനിടയിൽ കാൽപ്പാകത്തിൽ തൊട്ടു മുമ്പിൽ വന്നുവീണ പാസ് മനോഹരമായി ഫിനിഷ് ചെയ്ത് കാർഡോന കൊളംബിയയെ മുന്നിലെത്തിച്ചു. ഓഫ് സൈഡ് വിധിച്ച റഫറി ആദ്യം ​ഗോളനുവദിച്ചില്ലെങ്കിലും വാർ പരിശോധനയിലൂടെ പിന്നീട് ​ഗോൾ അനുവദിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ആസൂത്രിതമായി കളിച്ചത് ഇക്വഡോറായിരുന്നെങ്കിലും സമനില ​ഗോൾ കണ്ടെത്താൻ അവർക്കായില്ല. ജയത്തോടെ ​ഗ്രൂപ്പ് ബിയിൽ ഓരോ ജയവുമായി ബ്രസീലിനും കൊളംബിയക്കും മൂന്ന് പോയന്റ് വീതമായി.

click me!