യൂറോ, കോപ്പ ജേതാക്കള്‍ നേര്‍ക്കുനേര്‍; വരുന്നു മറഡോണ സൂപ്പ‍ർ കപ്പ് ?

By Web TeamFirst Published Jul 14, 2021, 8:57 AM IST
Highlights

ഫുട്ബോള്‍ ഇതിഹാസം മറഡോണയ്‌ക്ക് ആദമർപ്പിച്ചുള്ള ചാമ്പ്യൻ പോരാട്ടം ഈ വർഷം അവസാനം നടന്നേക്കും. ഇത് സംബന്ധിച്ചുള്ള ആവശ്യം ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ യുവേഫയ്‌ക്ക് മുന്നില്‍ വച്ചു.

റിയോ: യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയും ഏറ്റുമുട്ടുന്ന മറഡോണ സൂപ്പ‍ർ കപ്പ് വരുന്നതായി റിപ്പോര്‍ട്ട്. മറഡോണയ്‌ക്ക് ആദമർപ്പിച്ചുള്ള ചാമ്പ്യൻ പോരാട്ടം ഈ വർഷം അവസാനം നടന്നേക്കും. ഇത് സംബന്ധിച്ചുള്ള ആവശ്യം ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ യുവേഫയ്‌ക്ക് മുന്നില്‍ വച്ചു. മത്സരം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തുവന്നേക്കുമെന്നാണ് ഫുട്ബോള്‍ വെബ്‌സൈറ്റുകളുടെ റിപ്പോർട്ട്.

ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലി രണ്ടാം കിരീടമുയര്‍ത്തിയത്. നിശ്ചിതസമയത്ത് ഇരു ടീമും ഓരോ ഗോൾ നേടി. എന്നാല്‍ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. രണ്ട് വ‍‍ർഷത്തിലേറെയായി തോൽവി എന്തെന്നറിയാത്ത ഇറ്റലിയെ തടയാൻ ഇംഗ്ലണ്ടിനുമായില്ല. ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ 53 വർഷത്തെ കിരീട കാത്തിരിപ്പ് ഇതോടെ അസൂറികൾ ഗംഭീരമായി അവസാനിപ്പിച്ചു. ഇംഗ്ലണ്ടാവട്ടെ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. 

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. എഞ്ചൽ ഡി മരിയ 22-ാം മിനുറ്റില്‍ വിജയ ഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമാണിത്. അര്‍ജന്‍റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്. 

മാരക്കാനയില്‍ കാനറികള്‍ ചിറകറ്റുവീണു; മെസിക്ക് സ്വപ്‌ന കോപ്പ

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona 

 

click me!