ഔദ്യോഗിക തീരുമാനം; അര്‍ജന്റൈന്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ അത്‌ലറ്റികോ മാഡ്രിഡില്‍

By Web TeamFirst Published Jul 13, 2021, 6:30 PM IST
Highlights

അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡി പോള്‍ ഫൈനലില്‍ അര്‍ജന്റീനയുടെ വിജയഗോളിന് വഴിയൊരുക്കിയത് ഡി പോളായിരുന്നു.

മാഡ്രിഡ്: അര്‍ജന്റൈന്‍ മധ്യനിരാതരം റോഡ്രിഗോ ഡി പോള്‍ ലാ ലിഗ ചാംപ്യന്മാരായ അത്‌ലറ്റികോ ഡി മാഡ്രിഡുമായി കരാര്‍ ഒപ്പിട്ടു. ഇറ്റാലിയന്‍ ക്ലബ് ഉഡിനെസില്‍ നിന്നാണ് ഡി പോളെത്തുന്നത്. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡി പോള്‍ ഫൈനലില്‍ അര്‍ജന്റീനയുടെ വിജയഗോളിന് വഴിയൊരുക്കിയത് വഴിയൊരുക്കിയത് ഡി പോളായിരുന്നു.

താരം അത്‌ലറ്റികോയുമായി കരാര്‍ ഒപ്പിട്ടെന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടത്. മുന്‍ അര്‍ജന്റൈന്‍ താരം ഡിയേഗോ സിമിയോണിയാണ് അത്‌ലറ്റികോയുടെ പരിശീലകനെന്നുള്ളതും ഡി പോളിന് ഗുണം ചെയ്യും. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഡി പോള്‍ ഉപ്പുവച്ചത്. എന്നാല്‍ തുക എത്രയെന്ന് വ്യക്തമായിട്ടില്ല. 35 മില്യണാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലാ ലിഗയില്‍ ആദ്യമായിട്ടല്ല ഡി പോള്‍ കളിക്കുന്നത്. 2014 മുതല്‍ 2016 വരെ വലന്‍സിയക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 27കാരന്‍ സീരി എയില്‍ 39 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വീതം ഗോളും അസിസ്റ്റും സ്വന്തമാക്കി. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ ഏഴ് കളിയില്‍ അഞ്ചിലും ഡി പോള്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചിരുന്നു.

click me!