മെസി ഇരട്ടച്ചങ്കന്‍; സ്‌പാനിഷ് കിംഗ്‌സ് കപ്പ് ബാഴ്‌സയ്‌ക്ക്

Published : Apr 18, 2021, 07:34 AM ISTUpdated : Apr 18, 2021, 07:39 AM IST
മെസി ഇരട്ടച്ചങ്കന്‍; സ്‌പാനിഷ്   കിംഗ്‌സ് കപ്പ് ബാഴ്‌സയ്‌ക്ക്

Synopsis

കിംഗ്സ് കപ്പില്‍ ബാഴ്‌സയുടെ 31-ാം കിരീടമാണിത്. അവസാന ഏഴില്‍ അഞ്ച് കിരീടങ്ങളും പാളയത്തിലെത്തിക്കാനും സ്‌പാനിഷ് ടീമിനായി. 

സെവിയ്യ: ലിയോണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്‌സലോണ സ്‌പാനിഷ് കിംഗ്സ് കപ്പ് ജേതാക്കളായി. അത്‍ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ബാഴ്‌സയുടെ കിരീടധാരണം. കിംഗ്സ് കപ്പില്‍ ബാഴ്‌സയുടെ 31-ാം കിരീടമാണിത്. അവസാന ഏഴില്‍ അഞ്ച് കിരീടങ്ങളും പാളയത്തിലെത്തിക്കാനും സ്‌പാനിഷ് വമ്പന്‍മാര്‍ക്കായി. 

പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിട്ടുനിന്നാണ് ബാഴ്‌സയുടെ അനായാസ വിജയം. അറുപതാം മിനിറ്റില്‍ അന്‍റോയ്ൻ ഗ്രീസ്‌മാനാണ് ആദ്യ ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ ഡിജോംഗ് ലീഡ് ഉയർത്തി. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ട പ്രഹരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്