
ലിവര്‍പൂള്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡും ബൊറൂസ്യ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും അവസാന നാലിലെത്തി.
റയല്‍ മാഡ്രിഡിനോട് ആദ്യപാദത്തിലെ കടം തീർക്കാൻ ആൻഫീൽഡിൽ ലിവർപൂളിനായില്ല. മത്സരം ഗോളടിക്കാതെ പിരിഞ്ഞപ്പോൾ ആദ്യപാദത്തില്‍ 3-1ന് ജയിച്ചതിന്‍റെ കരുത്തില്‍ റയൽ മാഡ്രിഡ് സെമിയില്‍ കടന്നു. കിട്ടിയ അവസരങ്ങൾ പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി. ഈ വർഷം ഒരു കിരീടം പോലുമില്ലാതെയാണ് യുർഗൻ ക്ലോപ്പിന്‍റെ ചെമ്പട പത്തിമടക്കിയത്.
മറുവശത്ത് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ബൊറൂസ്യ ഡോർട്ട്മുണ്ടിനെ കളി പഠിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. പതിനഞ്ചാം മിനുട്ടിൽ മുന്നിലെത്തിയ ശേഷമാണ് ഡോർട്ട്മുണ്ട് കീഴടങ്ങിയത്. അമ്പത്തിയഞ്ചാം മിനുറ്റിൽ റിയാദ് മെഹ്റസും 75-ാം മിനുറ്റിൽ ഫിൽ ഫോഡനും സിറ്റിക്കായി വലകുലുക്കി. ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന് സിറ്റി ജയിച്ചുകയറി. അവസാന നാലിലെത്തുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി.
സെമിഫൈനലിൽ റയൽ മാഡ്രിഡ്, ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജിയെയും നേരിടും. ഈ മാസം 27നാണ് സെമിഫൈനൽ മത്സരങ്ങൾ.
വാര്‍ണര്‍ക്ക് മറുപടി ഷഹബാസിന്റെ വക; ഹൈദരാബാദിന് തോല്‍വി, ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!