
പാരിസ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമില്ലെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ ഔദ്യോഗികമായി അറിയിച്ചു. അനകൂല സാഹചര്യമില്ലാത്തതിനെ തുടര്‍ന്നാണ് പുരസ്‌കാരം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബാഴ്‌സലോണ താരം ലയണല്‍ മെസ്സിസും യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കമുള്ള താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 2019ലെ ജേതാവായ നേടിയ മെസ്സിയുടെ കൈയിലായിരിക്കും അടുത്ത ഒരു വര്‍ഷം കൂടി പുരസ്‌കാരം.
1956ല്‍ ആരംഭിച്ചതിന് ശേഷം അനുകൂല സാഹചര്യമില്ലാത്തതിന്റെ പേരില്‍ ആദ്യമായിട്ടാണ് ബാലന്‍ ഡി ഓര്‍ മുടങ്ങുന്നത്. ആറ് പുരസ്‌കാരമാണ് മെസ്സി ഇതുവരെ നേടിയത്. അഞ്ച് പുരസ്‌കാരങ്ങള്‍ നേടി ക്രിസ്റ്റ്യാനോ തൊട്ടുപിന്നിലുണ്ട്. ഇത്തവണ ഇരുവര്‍ക്കും കടുത്ത വെല്ലുവിളിയുമായി ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയിനും പട്ടികയിലുണ്ടായിരുന്നു.
ലോകത്തെ ഏറ്റവും പ്രധാന ഫുട്ബാള്‍ പുരസ്‌കാരമാണ് ബാലന്‍ ഡി ഓര്‍. ആറ് പ്രാവശ്യം ജേതാവായ ലയണല്‍ മെസ്സിയാണ് ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!