കൊവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നരലക്ഷം രൂപ സംഭാവന നല്‍കി ബാഴ്സ ആരാധക കൂട്ടായ്മ

Published : May 08, 2020, 08:32 PM ISTUpdated : May 08, 2020, 08:36 PM IST
കൊവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നരലക്ഷം രൂപ സംഭാവന നല്‍കി ബാഴ്സ ആരാധക കൂട്ടായ്മ

Synopsis

 "സർക്കാരുകളുടെ സേവനങ്ങൾക്ക് നമ്മൾ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ അത്യാവശ്യമാണ്. അതിനാൽ തന്നെ തുടർന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ് സഹായം നൽകാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങൾക്ക് നേരിട്ട് സംഖ്യകൾ നല്കാൻ കഴിയും.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധക കൂട്ടായ്മയായ കൂളെസ് ഓഫ് കേരള ഇതുവരെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കഴിഞ്ഞ നാല് ദിവസങ്ങളിൽ നിന്നായി സമാഹരിച്ച 1,51, 891 രൂപയാണ് ഇന്ന് കൈമാറിയത്. മുൻപ് കൂളെസ് ഓഫ് കേരളയുടെ ഭാരവാഹികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച 13,000 രൂപയും നൽകിയിരുന്നു. കൂളെസ് ഓഫ് കേരളയുടെ ഫേസ്ബുക്ക് പേജ്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ധനശേഖരണം നടത്തിയത്.

കൊവിഡിനെതിരായ പോരാട്ടം ഇതോടെ അവസാനിക്കുന്നില്ലെന്ന് കൂളെസ് ഓഫ് കേരള അഡ്മിൻ ഫേസ്ബുക്ക്  പോസ്റ്റിലൂടെ അറിയിച്ചു. "സർക്കാരുകളുടെ സേവനങ്ങൾക്ക് നമ്മൾ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ അത്യാവശ്യമാണ്. അതിനാൽ തന്നെ തുടർന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ് സഹായം നൽകാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങൾക്ക് നേരിട്ട് സംഖ്യകൾ നല്കാൻ കഴിയും.

എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായം നൽകുക. തുടർന്നും സംഖ്യകൾ ലഭിക്കുകയാണെങ്കിൽ ഞങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതായിരിക്കും." ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം. ഈ പ്രയത്നത്തിൽ ഒപ്പം നിൽക്കുകയും നിറഞ്ഞ മനസ്സോടെ സംഭാവന ചെയ്യുകയും ചെയ്ത ബാർസ ആരാധകർക്കും മറ്റു ഫുട്ബോൾ ആരാധകർക്കും കൂളെസ് ഓഫ് കേരള അഡ്മിൻസ്  നന്ദി അറിയിച്ചു.

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം