
മ്യൂണിക്: ജര്‍മനിയിലെ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി. ക്ലബ്ബ് അധികൃതരും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. മെയ് 16ന് ഒന്നാം ഡിവിഷന്‍, രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടത്തുക. ജൂണ്‍ അവസാനത്തോടെ ലീഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജർമനിയിൽ ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ആദ്യ രണ്ട് ഡിവിഷനുകളിലെ 36 ക്ലബ്ബുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ 10 പേർക്കു കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതു കളിയെ ബാധിക്കില്ല. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കളിക്കാര്‍ ക്വാറന്റൈന്‍ കാലവാധി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇളവു ചെയ്തിട്ടുണ്ട്. ക്ലബ്ബുകളുടെ പരിശോധനാശേഷി കണക്കിലെടുത്താണ് ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കിയത്. കളിക്കാരില്‍ കൊവിഡ് പരിശോധനകള്‍ പതിവായി നടത്തുന്നതിനാല്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ലെന്നാണ് മെര്‍ക്കലിന്റെ അഭിപ്രായം.
Also Read: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലാ ലിഗയില്‍ പന്തുരുളുന്നു
ബുണ്ടസ് ലീഗക്ക് പിന്നാലെ യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളും പുനരാരാംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സ്പാനിഷ് ലാ ലിഗയിൽ കളിക്കാർക്ക് ഈയാഴ്ച മുതൽ വ്യക്തിഗത പരിശീലനത്തിന് അനുമതി കിട്ടിയിട്ടുണ്ട്. ലോകകപ്പ് പോലെ കുറച്ചു വേദികൾ മാത്രം തിരഞ്ഞെടുത്ത് പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം അവിടെ നടത്തുക എന്നതാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍ ആലോചിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!