കൊവിഡ് 19: ഇന്ത്യ വേദിയാവുന്ന വനിതാ ലോകകപ്പും പ്രതിസന്ധിയില്‍

By Web TeamFirst Published Mar 26, 2020, 8:53 AM IST
Highlights

ഇന്ത്യയിലെ കൊവിഡ് 19 വ്യാപനം ഫിഫ നിരീക്ഷിച്ചുവരികയാണ്. ടൂർണമെന്‍റ് നടത്താനുള്ള മറ്റ് സാധ്യതകളും പ്രദേശിക സംഘാടകരുമായി ചേർന്ന് ഫിഫ തേടുന്നുണ്ട്.

ദില്ലി: ഈ വ‍ർഷം ഇന്ത്യയിൽ നടക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളും കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിൽ. നവംബർ രണ്ട് മുതൽ 21 വരെ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലാണ് മത്സരങ്ങൾ നടക്കേണ്ടത്. കൊവിഡ് ബാധ കാരണം ഒരുക്കങ്ങൾ മുടങ്ങിയതാണ് ലോകകപ്പ് നടത്തിപ്പ് ആശങ്കയിലാക്കുന്നത്.

Read more: മെസിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ; കാരണം വ്യക്തമാക്കി പെലെ

ഇന്ത്യയിലെ കൊവിഡ് 19 വ്യാപനം ഫിഫ നിരീക്ഷിച്ചുവരികയാണ്. ടൂർണമെന്‍റ് നടത്താനുള്ള മറ്റ് സാധ്യതകളും പ്രദേശിക സംഘാടകരുമായി ചേർന്ന് ഫിഫ തേടുന്നുണ്ട്. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഉത്തര കൊറിയയും ജപ്പാനുമാണത്. 

ഒളിംപിക്സിനെ വരെ കവർന്ന് കൊവിഡ് 19

കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സ് കഴിഞ്ഞദിവസം നീട്ടിവച്ചിരുന്നു. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയാണ് വ്യക്തമാക്കിയത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. 

Read more: കൊവിഡ് 19: 'ആരാധകരെ നെഞ്ചോടുചേർത്ത് മെസിയും റോണോയും; വന്‍ തുക സഹായം

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജപ്പാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണ്‍, ഓസ്ട്രേലിയ, കാനഡ, നേർവ്വെ എന്നീ രാജ്യങ്ങള്‍ അറിയിച്ചിരുന്നു. അമേരിക്കന്‍ നീന്തല്‍ ഫെഡറേഷനും അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡും ഇതേ അഭിപ്രായം മുന്നോട്ടുവച്ചു. മാത്രമല്ല, കായികതാരങ്ങളുടെ അഭിപ്രായങ്ങളും ജപ്പാനെയും ഒളിംപിക് സമിതിയെയും സമ്മര്‍ദ്ദത്തിലാക്കി.

click me!