'ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി'; കൊവിഡ് 19നെ കുറിച്ച് യുവന്‍റസ് പ്രസിഡന്‍റ്

By Web TeamFirst Published Mar 28, 2020, 4:20 PM IST
Highlights

പ്രതിസന്ധി മറികടക്കാന്‍ ലാ ലിഗയില്‍ ബാഴ്സലോണ അടക്കമുള്ള വമ്പന്‍മാർ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്

ടൂറിന്‍: കൊവിഡ് 19 മഹാമാരി ഫുട്ബോളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ടൂർണമെന്‍റുകളെല്ലാം നിർത്തിവച്ചതിന് പിന്നാലെ വലിയ സാമ്പത്തിക ബാധ്യതയാണ് ക്ലബുകളെ കാത്തിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ ലാ ലിഗയില്‍ ബാഴ്സലോണ അടക്കമുള്ള വമ്പന്‍മാർ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. 

സമകാലിക പ്രതിസന്ധിയെ കുറിച്ച് ക്ലബുകള്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കുകയാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന്‍റെ പ്രസിഡന്‍റ് ആന്ദ്രേ ആഗ്നെല്ലി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിന്ധി എന്നാണ് ആഗ്നെല്ലിയുടെ വാക്കുകള്‍. കൊവിഡ് 19 വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് ഇറ്റലി. 

Read more: ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി; കൊവിഡ് രോഗബാധ അതിജീവിച്ചതിനെക്കുറിച്ച് ഡിബാല

മേല്‍നോട്ടം വഹിക്കുന്ന ക്ലബുകളുടെ ഭാവിയും സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണ്. വലിയ ഭീഷണിയാണ് നാം നേരിടുന്നത്. താരങ്ങള്‍ക്കും സ്റ്റാഫിനും മറ്റ് ചിലവുകള്‍ക്കും പണം നീക്കിവക്കേണ്ടതുണ്ട്. ഫുട്ബോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണിത് എന്നും യൂറോപ്യന്‍ ക്ലബ് അസോസിയേഷന് അയച്ച കത്തില്‍ ആന്ദ്രേ ആഗ്നെല്ലി വ്യക്തമാക്കി. 

Read more: മത്സരങ്ങളില്ല, വരുമാനവുമില്ല; ലാ ലിഗ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

യുവന്‍റസ് താരങ്ങളായ ഡാനിയേല്‍ റുഗാനി, ബ്ലെയ്‍സ് മറ്റ്യൂഡി, പൌലോ ഡിബാല എന്നിവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ആന്ദ്രേ ആഗ്നെല്ലി. യൂറോപ്പിലെ വമ്പന്‍ ടൂർണമെന്‍റുകളായ ലാ ലിഗയും ഇംഗ്ലീഷ് പ്രീമിയർ ലീഗും സിരീ എയും അടക്കമുള്ളവ നിർത്തിവച്ചിരിക്കുകയാണ്. യൂറോ കപ്പ് അടുത്ത വർഷത്തേക്ക് നീട്ടിവക്കുകയും ചെയ്തു. 

 

click me!