Latest Videos

Covid Outbreak in PSG: മെസിക്ക് പിന്നാലെ കൊവിഡ് ബാധിതരായി കൂടുതല്‍ താരങ്ങള്‍; പിഎസ്‌ജിക്ക് തിരിച്ചടി

By Web TeamFirst Published Jan 3, 2022, 8:18 PM IST
Highlights

ഇതിന് പിന്നാലെ യുവാന്‍ ബെന്‍നെറ്റ്, സെര്‍ജിയോ റിക്കോ, യുവതാരം നഥാന്‍ ബിറ്റുമാസല എന്നിവരും കൊവിഡ‍് പൊസറ്റീവായി. ഇന്ന് ഡാനിയേലോക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് സ്ഥിരീകരിച്ച കളിക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്ക്(PSG) തിരിച്ചടിയായി കളിക്കാരുടെ കൂട്ട കൊവിഡ് രോഗ ബാധ(Covid-19). സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക്)Lionel Messi) പിന്നാലെ കൂടുതല്‍ കളിക്കാര്‍ കൊവിഡ് ബാധിതരായത് ടീമിന് വലിയ തിരിച്ചടിയാവും. ക്രിസ്മസ് ആഘോഷത്തിനായി അര്‍ജന്‍റീനയിലേക്ക് പോയ മെസിക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിന് പിന്നാലെ യുവാന്‍ ബെന്‍നെറ്റ്, സെര്‍ജിയോ റിക്കോ, യുവതാരം നഥാന്‍ ബിറ്റുമാസല എന്നിവരും കൊവിഡ‍് പൊസറ്റീവായി. ഇന്ന് ഡാനിയേലോക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് സ്ഥിരീകരിച്ച കളിക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഡാനിയേലോ മെസിക്കും കൊവിഡ് സ്ഥിരീകരിച്ച മറ്റ് താരങ്ങള്‍ക്കുമൊപ്പം ഐസൊലേഷനില്‍ തുടരേണ്ടിവരും.
അതേസമയം, കൊവിഡ് ബാധിതനായ മെസി ടീമിനൊപ്പം ചേരുന്നത് വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ ലിയണൽ മെസ്സിക്ക് ഫ്രാൻസിലേക്ക് യാത്രചെയ്യാൻ കഴിയൂ എന്ന് കോച്ച് മൗഷ്യോ പൊച്ചെറ്റീനോ വ്യക്തമാക്കിയിരുന്നു.

ക്രിസ്മസ് അവധിക്കായി അർജന്‍റീനയിലെത്തിയ മെസി ചില പാർട്ടികളിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്ന് കൊവിഡ് ബാധയുണ്ടായി എന്നാണ് കരുതുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായാൽ ഈമാസം പത്തിന് ലിയോണിനെതിരായ മത്സരത്തിൽ മെസി കളിക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ കണങ്കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ തിരിച്ചുവരവും വൈകുമെന്നത് പി എസ് ജിക്ക് മറ്റൊരു തിരിച്ചടിയാണ്. നെയ്മറിന്‍റെ കണങ്കാലിനേറ്റ പരിക്ക് ഭേദമായില്ലെന്ന്
ക്ലബ്ബ് അറിയിച്ചു. ഈ മാസം 9 വരെ നെയ്മര്‍ ബ്രസീലില്‍ തുടരും.

മൂന്നാഴ്ചയ്ക്കുള്ളിൽ പരിശീലനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലബ്ബ് അറിയിച്ചു. നവംബര്‍ മുതൽ നെയ്മര്‍ , കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പിഎസ്ജിയുടെ മെഡിക്കൽ സംഘവും സൂപ്പര്‍ താരത്തിനൊപ്പം ബ്രസീലില്‍ ഉണ്ട്.

click me!