പ്രീമിയര്‍ ലീഗ് ഓള്‍ടൈം ഇലവനില്‍ നിലവിലെ താരങ്ങളില്‍ രണ്ടുപേര്‍ മാത്രം; മുന്നേറ്റത്തില്‍ മൂന്ന് പേര്‍

By Web TeamFirst Published Aug 14, 2022, 10:45 PM IST
Highlights

പ്രീമിയര്‍ ലീഗിന്റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിബിസി ഏറ്റവുംമികച്ച 11 താരങ്ങളെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തത് രണ്ടുലക്ഷത്തി ഇരുപത്തയ്യായിരം പേര്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഓള്‍ടൈം ഇലവനില്‍ നിലവിലെ താരങ്ങളില്‍ രണ്ടുപേര്‍ മാത്രം. ബിബിസിയാണ് വോട്ടെടുപ്പിലൂടെ ഏറ്റവും മികച്ച ഇലവനെ കണ്ടെത്തിയത്. പ്രീമിയര്‍ ലീഗിന്റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിബിസി ഏറ്റവുംമികച്ച 11 താരങ്ങളെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തത് രണ്ടുലക്ഷത്തി ഇരുപത്തയ്യായിരം പേര്‍. വോട്ടെടുപ്പിന് ശേഷം നിലവില്‍ കളിക്കുന്നവരില്‍ ഓള്‍ടൈം ഇലവനില്‍ ഇടംപിടിക്കാനായത് രണ്ടുപേര്‍ക്ക് മാത്രം. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനും. പീറ്റര്‍ ഷ്‌മൈക്കേലാണ് ടീമിന്റെ ഗോള്‍കീപ്പര്‍. അന്‍പത് ശതമാനത്തിലധികം വോട്ടുകിട്ടിയ ഏകതാരവും യുണൈറ്റഡ് ഇതിഹാസമായ ഷ്‌മൈക്കേലിന് മാത്രം. പ്രതിരോധ നിരയില്‍ നിലവിലെ താരങ്ങളില്‍ ആരുമില്ല. ഗാരി നെവില്‍. റിയോ ഫെര്‍ഡിനന്‍ഡ്, ജോണ്‍ ടെറി, ആഷ്‌ലി കോള്‍ എന്നിവരാണ് പ്രതിരോധനിരയില്‍. 

ധോണി നിര്‍ദേശിച്ചു, ഞാന്‍ അനുസരിച്ചു! 2011 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയിപ്പിച്ച നിര്‍ണായക നീക്കം

മധ്യനിരയില്‍ ഇടംപിടിച്ചത് സ്റ്റീവന്‍ ജെറാര്‍ഡ്, കെവിന്‍ ഡിബ്രൂയ്ന്‍, പാട്രിക് വിയേര എന്നിവര്‍. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലന്‍ ഷിയറര്‍, തിയറി ഒന്റി എന്നിവരുമെത്തി. മുന്നേറ്റനിരയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയത് ഒന്റിക്കാണ്. 

ഷിയറര്‍ രണ്ടും റൊണാള്‍ഡോ മൂന്നും സ്ഥാനത്തെത്തി. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ഡൈക്ക്, ഫ്രാങ്ക് ലാംപാര്‍ഡ്, റോയ് കീന്‍, പോള്‍ സ്‌കോള്‍സ്, വെയ്ന്‍ റൂണി, ദിദിയര്‍ ദ്രോഗ്ബ തുടങ്ങിയവരാണ് ടീമില്‍ ഇടംകിട്ടാതെ പോയ പ്രമുഖര്‍.

ബഞ്ച് കരുത്ത് അപാരം, എത്രയെത്ര ഓപ്‌ഷനുകള്‍; ടീം ഇന്ത്യയുടെ റൊട്ടേഷന്‍ പോളിസിയെ പുകഴ്‌ത്തി സല്‍മാന്‍ ബട്ട്

ഓള്‍ടൈം ഇലവന്‍: പീറ്റര്‍ ഷ്‌മൈക്കേല്‍, ഗാരി നെവില്‍. റിയോ ഫെര്‍ഡിനന്‍ഡ്, ജോണ്‍ ടെറി, ആഷ്‌ലി കോള്‍, സ്റ്റീവന്‍ ജെറാര്‍ഡ്, കെവിന്‍ ഡിബ്രൂയ്ന്‍, പാട്രിക് വിയേര, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലന്‍ ഷിയറര്‍, തിയറി ഒന്റി.

click me!