ഇന്ത്യൻ വിദേശ നയത്തെ വനോളം പുകഴ്ത്തി ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയെ വിമർശിക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയെ അഭിനന്ദിച്ചത്.
ഇസ്ലാമാബാദ്: ഇന്ത്യൻ വിദേശ നയത്തെ വനോളം പുകഴ്ത്തി ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയെ വിമർശിക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയെ അഭിനന്ദിച്ചത്. ലാഹോറിൽ നടന്ന വമ്പൻ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇമ്രാൻ.
സ്ലൊവാക്യയിൽ നടന്ന ബ്രാറ്റിസ്ലാവ ഫോറത്തിൽ സംസാരിക്കുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വീഡിയോ ക്ലിപ്പും റാലിയിൽ പ്രദർശിപ്പിച്ചു. റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെതിരായ യുഎസ് സമ്മർദ്ദം വകവയ്ക്കാതെ നിലപാടെടുത്തതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. 'പാകിസ്താനൊപ്പം തന്നെയാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും തിരിച്ചറിഞ്ഞുള്ള വിദേശനയം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നു. എന്നാൽ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതാണ് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാറിന്റെ രീതി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിടുകയാണ് ചെയ്തത്. ഇന്ത്യയുടെ നയതന്ത്രസുഹൃത്താണ് അമേരിക്ക. എന്നാൽ പാകിസ്താനെ താനോ അങ്ങനെയല്ല. യുഎസ് അങ്ങനെ നിര്‍ദേശം നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞ മറുപടി നമുക്ക് കാണാം' എന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ പിന്നാലെ ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചു. നിങ്ങൾ ആരാണെന്ന് ജയശങ്കർ അവരോട് ചോദിച്ചു. റഷ്യയിൽ നിന്ന് യൂറോപ്പ്യൻ രാജ്യങ്ങൾ ഇന്ധനം വാങ്ങുന്നുണ്ട്, ജനങ്ങൾക്ക് ആവശ്യമനുസരിച്ച് ഞങ്ങളും അത് വാങ്ങും.
ഈ വിഷയത്തില്‍ യുഎസ് ഇടപെടേണ്ട ആവശ്യമില്ലെന്നും സ്ലൊവാക്യയില്‍ വച്ച് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞത് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം ഇതാണ് ഒരു സ്വതന്ത്ര രാജ്യം ('യേ ഹോതി ഹായ് ആസാദ് ഹഖുമത്ത്'), ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യുഎസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാത്ത പാക് സർക്കാർ നിലപാടിനെ കടുത്ത ഭാഷയിൽ ഇമ്രാൻ വിമർശിച്ചു. കുറഞ്ഞ വിലയിൽ ഇന്ധനം വാങ്ങുന്ന കാര്യം ചർച്ച ചെയ്തിരുന്നു, എന്നാൽ യുഎസിനെ എതിർക്കാൻ ഭയമാണെന്ന പരിഹാസത്തിനൊപ്പം അടിമത്തം തനിക്ക് ശീലമില്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
