ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

Published : Aug 12, 2026, 09:54 AM IST
Ronaldo Georgina wedding pics

Synopsis

വിവാഹമോതിരം ധരിച്ച കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്.

ലിസ്ബണ്‍: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പോര്‍ച്ചുഗല്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ വെച്ച് നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. 41കാരനായ റൊണാൾ‍ഡോയും 32കാരിയായ ജോർജിനയും 10 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. വിവാഹമോതിരം ധരിച്ച കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്.

2025 ഓഗസ്റ്റ് 11-നായിരുന്നു തങ്ങളുടെ വിവാഹ നിശ്ചയ വാർത്ത ജോർജിന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "മനസ്സോടെ സ്വീകരിക്കുന്നു... ഈ ജന്മത്തിലും ഇനി വരാനിരിക്കുന്ന എല്ലാ ജന്മങ്ങളിലും" എന്ന് സ്പാനിഷ് ഭാഷയിൽ കുറിച്ചുകൊണ്ടായിരുന്നു അന്ന് ജോർജിന വിവാഹനിശ്ചയ മോതിരത്തിന്‍റെ ചിത്രം പങ്കുവെച്ചത്. കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ വിവാഹം നടന്നിരിക്കുന്നത്. ഇരുവരുടെയും മക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങിൽ പങ്കെടുത്തത്.

2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോപ്പിൽ വെച്ചാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് റയൽ മാഡ്രിഡിന്‍റെ താരമായിരുന്ന റൊണാൾഡോയുമായുള്ള ആ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്‍റസ്, നിലവിൽ അൽ നസർ എന്നീ ക്ലബ്ബുകൾക്കായും പോർച്ചുഗൽ ദേശീയ ടീമിനായും ആയിരത്തിനടുത്ത് ഗോളുകൾ നേടിയ റൊണാൾഡോ, സൗദി പ്രോ ലീഗ് സീസൺ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിവാഹച്ചടങ്ങുകൾ പൂർത്തിയായിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും കായികതാരങ്ങളുമാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ദി ഫസ്റ്റ് സീസൺ'; കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഓർമ്മച്ചെപ്പ് തുറന്ന് വിരേൻ ഡി'സിൽവയുടെ പുസ്തകം
ഡ്യൂറൻഡ് കപ്പിൽ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് താരം ടൈഗർ ഷ്രോഫ്; സഹലിന് ഹാട്രിക്, മോഹൻ ബഗാൻ ക്വാർട്ടറിൽ