ഒടുവില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വിവാഹിതനാകുന്നു, വധു ദീര്‍ഘകാല പങ്കാളി ജോര്‍ജിന

Published : Aug 12, 2025, 10:36 AM ISTUpdated : Aug 12, 2025, 10:45 AM IST
Ronaldo-Georgina-Engagement

Synopsis

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരാകാൻ ഒരുങ്ങുന്നു. ജോർജിന വിവാഹ മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. റൊണാൾഡോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് വിവാഹമോതിരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ജോർജിന ഇൻസ്റ്റയിലൂടെ ആരാധകരെ അറിയിച്ചു. എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല.വജ്രമോതിരം വിരലില്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോർജിനയുടെ കുറിപ്പ്. കഴിഞ്ഞ 9 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 

 

40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളുണ്ട്. 2010ല്‍ റൊണാള്‍ഡോയുടെ മുന്‍ബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനൊ ജൂനിയര്‍ ആണ് ഏറ്റവും മതിര്‍ന്നയാള്‍. 2017ല്‍ വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാന്‍റോസ്, മറ്റിയോ റൊണാള്‍ഡോ, 2017ല്‍ ജോര്‍ജീനയുമായുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടീന, 2022ല്‍ ജനിച്ച ബെല്ല എസ്മെറാള്‍ഡ എന്നിവരാണ് റൊണാള്‍ഡോയുടെ അഞ്ച് മക്കള്‍. 2022ല്‍ ബെല്ലയ്ക്കൊപ്പം ജനിച്ച എയ്ഞ്ചല്‍ പ്രസവത്തില്‍ തന്നെ മരിച്ചുപോയിരുന്നു. റൊണാള്‍ഡോയുടെ മുന്‍ ബന്ധത്തിലെ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ അടക്കമുള്ളവരുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത് ജോര്‍ജിന തന്നെയാണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ജൂനിയറിന്‍റെ അമ്മ ആരാണെന്ന കാര്യം റൊണാള്‍ഡോ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

 

2016ൽ സ്പെയിനിലെ മാഡ്രിഡില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. റൊണാള്‍ഡോ അപ്പോള്‍ റയല്‍ മാഡ്രിഡിന്‍റെ താരമായിരുന്നു. 2022 മുതല്‍ സൗദി ക്ലബ്ബായ അല്‍ നസ്റിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്. കുടുംബവുമൊത്ത് റിയാദിലാണ് ഇപ്പോള്‍ റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ജൂണില്‍ അല്‍ നസ്റുമായുള്ള കരാര്‍ അവസാനിച്ചെങ്കിലും രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഇരുവരും പരസ്പര ധാരണയോടെ തീരുമാനിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു