എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ്: ലിവര്‍പൂളും കടന്ന് ക്രിസ്റ്റല്‍ പാലസ് ജേതാക്കള്‍; സൗഹൃദ മത്സരത്തില്‍ അല്‍ നസറിന് തോല്‍വി

Published : Aug 11, 2025, 08:15 AM ISTUpdated : Aug 11, 2025, 08:17 AM IST
Crystal Palace

Synopsis

എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ക്രിസ്റ്റല്‍ പാലസ് ജേതാക്കളായി. 

ലണ്ടന്‍: ആവേശകരമായ എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍ ലിവര്‍പൂളിനെതോല്‍പ്പിച്ച് ക്രിസ്റ്റല്‍ പാലസ്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിലാണ് ക്രിസ്റ്റല്‍ പാലസ് ജേതാക്കളായത്. പുതിയ സീസണിന് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് മിന്നല്‍ ഷോക്ക്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ ലീഡെടുത്തിരുന്നു. ഹ്യൂഗോ എകിറ്റികെയാണ് വല കുലുക്കിയത്. 16 മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഒപ്പമെത്തി ക്രിസ്റ്റല്‍ പാലസ്. ജീന്‍ ഫിലിപ്പെ മറ്റേറ്റയാണ് ഗോള്‍ നേടിയത്.

21-ാം മിനിറ്റില്‍ ജെറമി ഫ്രിംപോങ് ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ മറുപടി ഗോള്‍ 77-ാം മിനിറ്റില്‍ ഇസ്മയില സാറിന്റെ കാലില്‍ നിന്ന്. പിന്നീട് വെബ്ലിയില്‍ അതിക സമയത്തും സമനില പാലിച്ചതോടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. മുഹമ്മദ് സലാ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയപ്പോള്‍ ലിവര്‍പൂള്‍ മുട്ടുമടക്കി. ഹീറോയായി പാലസിന്റെ ഗോള്‍ കീപ്പര്‍ ഹെന്‍ഡേഴ്‌സണ്‍. 3-2ന് ക്രിസ്റ്റല്‍ ക്ലിയര്‍ ജയം.

ചെല്‍സിക്ക് ജയം

അവസാന പ്രീസീസണ്‍ മത്സരത്തില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. എസി മിലാനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. എസി മിലാന്‍ താരം ആന്ദ്രേ കൂബിസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ചെല്‍സി മുന്നിലെത്തിയത്. ലിയാം ഡെലാപ്പ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ജാവോ പെഡ്രോയും ചെല്‍സിക്കായി സ്‌കോര്‍ ചെയ്തു. 70 മിനുട്ടില്‍ യൂസഫ് ഫൊഫാന ഒരു ഗോള്‍ മടക്കിയെങ്കിലും മിലാന് രക്ഷയുണ്ടായില്ല. സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് എസി മിലാനായി സ്റ്റാഫോര്‍ഡില്‍ അരങ്ങേറി.

അല്‍ നസറിന് തോല്‍വി

റൊണാള്‍ഡോ ഗോള്‍ അടിച്ചിട്ടും ക്ലബ് സൗഹൃദ മത്സരത്തില്‍ അല്‍ നസറിന് തോല്‍വി. സ്പാനിഷ് ക്ലബ് അല്‍മേരിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ആദ്യ പകുതിയില്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളിലൂടെ മുന്നിലെത്തിയ ശേഷമാണ് അല്‍ നസര്‍ തോല്‍വി വഴങ്ങിയത്.

ബൊറീസിയയും പരാജയപ്പെട്ടു

ക്ലബ് സൗഹൃദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ഡ്മുണ്ടിന് തോല്‍വി. ഇറ്റാലിയന്‍ ക്ലബ് യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ആന്ദ്രേ കാംബിയാസോയാണ് യുവന്റസിന് ജയം സമ്മാനിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം