ഇതോടെ ഇംഗ്ലണ്ട് തോല്‍ക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തു. ഇപ്പോള്‍ ആ പെനാല്‍റ്റിയെ കുറിച്ച് സംസാരിക്കുകയാണ് കെയ്ന്‍. പെനാല്‍റ്റി നഷ്ടമാക്കിയത് ജീവതക്കാലം മുഴുവന്‍ തന്നെ വേട്ടയാടുമെന്നാണ് കെയ്ന്‍ പറയുന്നത്.

ലണ്ടന്‍: ഖത്തര്‍ ഏറെ പ്രതീക്ഷകളുമായി വന്ന ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ഇംഗ്ലണ്ട് പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 17-ാം മിനിറ്റില്‍ ഒര്‍ലീന്‍ ചൗമേനിയുടെ ഗോളിലാണ് ഫ്രാന്‍സ് ലീഡെടുക്കുന്നത്. എന്നാല്‍ 54-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 78-ാം മിനിറ്റില്‍ ഒളിവിര്‍ ജിറൂദിന്റെ ഗോളില്‍ ഒരിക്കല്‍കൂടി ഫ്രാന്‍സ് മുന്നിലെത്തി. ഇംഗ്ലണ്ടിന് ഒപ്പമെത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത് ലഭിച്ച പെനാല്‍റ്റി കെയ്ന്‍ പുറത്തേക്കടിച്ച് കളയുകയായിരുന്നു. 

ഇതോടെ ഇംഗ്ലണ്ട് തോല്‍ക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തു. ഇപ്പോള്‍ ആ പെനാല്‍റ്റിയെ കുറിച്ച് സംസാരിക്കുകയാണ് കെയ്ന്‍. പെനാല്‍റ്റി നഷ്ടമാക്കിയത് ജീവതക്കാലം മുഴുവന്‍ തന്നെ വേട്ടയാടുമെന്നാണ് കെയ്ന്‍ പറയുന്നത്. ഇംഗ്ലീഷ് നായകന്റെ വാക്കുകള്‍... ''ജീവിതക്കാലം മുഴുവന്‍ ഞാന്‍ നിമിഷത്തെ കുറിച്ചോര്‍ക്കും. എന്നാല്‍ വ്യക്തിയെന്ന നിലയിലോ, ഫുട്‌ബോള്‍ താരമെന്ന നിലയിലോ അതെന്നെ ബാധിക്കാന്‍ പോകുന്നില്ല. 

കാരണം ഇതെല്ലാം ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമാണ്. സ്വയം മെച്ചപ്പെടാന്‍ പരിശ്രമിക്കും. എന്നാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ജീവിതക്കാലം മുഴുവന്‍ എന്നെ വേട്ടയാടുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. അവസരം നഷ്ടമാക്കിയ ശേഷം വീണ്ടും വേഗത്തില്‍ കളിക്കാനാണ് ശ്രമിച്ചത്. ചിന്തയില്‍ നിന്ന് ആ നിമിഷം ഒഴിവാക്കാനാണ് പരമാവധി ശ്രമിച്ചത്. എന്നാലൊരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ല അത്.'' കെയ്ന്‍ വിശദീകരിച്ചു.

ഫൈനലിന് മുന്നേയുള്ള ഫൈനല്‍ എന്നായിരുന്നു ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടറിനുള്ള വിശേഷണം. ഇരു ടീമിന്റെയും ആക്രമണ ഫുട്‌ബോള്‍ കണ്ട മത്സരം കൂടിയായിരുന്നത്. ലോകകപ്പിലെ ഏറ്റവും മനോഹരമായ മത്സരങ്ങളിലൊന്ന്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് നായകന്‍ തകര്‍ന്ന് നില്‍ക്കുന്നും ജൂഡ് ബെല്ലിംഗ്ഹാം എത്തി ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരും മറന്ന് കാണില്ല.

ഓസ്‌ട്രേലിയന്‍ ഓപ്പണിന് തയ്യാറെടുത്ത് സാനിയ മിര്‍സ; മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരത്തോടൊപ്പം മത്സരിക്കും