ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററിനൊപ്പം ചേര്‍ന്നു; കൂടെ ഇതിഹാസ പരിശീലകന്‍ ഫെര്‍ഗൂസണും

Published : Jul 27, 2022, 03:23 PM ISTUpdated : Jul 27, 2022, 03:25 PM IST
ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററിനൊപ്പം ചേര്‍ന്നു; കൂടെ ഇതിഹാസ പരിശീലകന്‍ ഫെര്‍ഗൂസണും

Synopsis

അതിനിടെ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്ത അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid) നിഷേധിച്ചു. നേരത്തെ റൊണാള്‍ഡോയ്ക്കായി രംഗത്ത് ഉണ്ടായിരുന്ന ചെല്‍സി, ബയേണ്‍ മ്യൂണിക്കും സൂപ്പര്‍താരത്തെ സ്വന്തമാക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറിയിരുന്നു. 

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ (Manchester United) ഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ യുണൈറ്റഡ് പരിശീലന മൈതാനത്ത് തിരിച്ചെത്തി ക്രിസ്റ്റ്യോനോ റൊണാള്‍ഡോ (Cristiano Ronaldo). തായ്‌ലന്‍ഡിലേക്കും ഓസ്‌ട്രേലിയയിലേക്കുമുളള പ്രീ സീസണ്‍ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന താരം ഇന്നലെ വൈകീട്ടാണ് സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗ്യൂസണും റൊണാള്‍ഡോയും ഏജന്റും പരിശീലന ഗ്രൗണ്ടിലെത്തിയിരുന്നു.

അതിനിടെ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്ത അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid) നിഷേധിച്ചു. നേരത്തെ റൊണാള്‍ഡോയ്ക്കായി രംഗത്ത് ഉണ്ടായിരുന്ന ചെല്‍സി, ബയേണ്‍ മ്യൂണിക്കും സൂപ്പര്‍താരത്തെ സ്വന്തമാക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ റോണാള്‍ഡോയ്ക്ക് മുന്നില്‍ യുണൈറ്റഡ് രണ്ട് ഉപാധികള്‍വച്ചു. വരുന്ന സീസണില്‍ ലോണ്‍ വ്യവസ്ഥയില്‍ മറ്റൊരു ടീമില്‍ കളിക്കാന്‍ അനുവദിക്കാമെന്നാണ് ഒന്നാമത്തെ ഉപാധി.

ഡി.കെ വിളികളുമായി പ്രകോപിപ്പിച്ച് ആരാധകര്‍, പ്രതികരിച്ച് മുരളി വിജയ്-വീഡിയോ

പക്ഷേ ഇതിനായി നിലവിലെ കരാര്‍ ഒരുവര്‍ഷത്തേങ്കിലും പുതുക്കണമെന്നും ലോണ്‍ കാലാവധി കഴിഞ്ഞാല്‍ ടീമില്‍ തിരിച്ചെത്തണമെന്നും യുണൈറ്റഡ് ആവശ്യപ്പെടുന്നു. ഇതേസമയം, റൊണാള്‍ഡോയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോച്ച് എറിക് ടെന്‍ ഹാഗ്. റൊണാള്‍ഡോ തന്റെ ഗെയിംപ്ലാനില്‍ പ്രധാനിയാണെന്നും എറിക് ആവര്‍ത്തിച്ചിരുന്നു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ ടീം വിടാന്‍ ശ്രമം തുടങ്ങിയത്. പ്രീ സീസണ്‍ പരിശീലന ക്യാംപില്‍ നിന്ന് വിട്ടുനിന്ന റൊണാള്‍ഡോ സന്നാഹമത്സരങ്ങളിലും കളിച്ചില്ല. കുടുംബകാരണങ്ങളാല്‍ റൊണാള്‍ഡോ വിട്ടുനില്‍ക്കുന്നുവെന്ന് യുണൈറ്റഡ് വിശദീകരിച്ചിരുന്നു.

കെ എല്‍ രാഹുല്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കില്ല; സഞ്ജു സാംസണ്‍ ടീമിനൊപ്പം തുടരുമോ?

കഴിഞ്ഞ വര്‍ഷം യുവന്റസില്‍ നിന്ന് രണ്ടുവര്‍ഷ കരാറിലാണ് റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിലും യുണൈറ്റഡിന്റെ ടോപ് സ്‌കോറര്‍ റൊണാള്‍ഡോ ആയിരുന്നു. 38 മത്സരങ്ങളില്‍ ഇരുപത്തിനാല് ഗോളാണ് റൊണാള്‍ഡോ നേടിയത്. പ്രീമിയര്‍ ലീഗില്‍ പതിനെട്ടും ചാംപ്യന്‍സ് ലീഗില്‍ ആറും ഗോളും റൊണാള്‍ഡോ സ്വന്തം പേരിനൊപ്പം കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം