Latest Videos

പുതിയ താരങ്ങളുടെ വരവ്; മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശൈലിയില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് റോഡ്രി

By Web TeamFirst Published Jul 26, 2022, 12:08 PM IST
Highlights

വിംഗര്‍മാരെയും മിഡ്ഫീല്‍ഡര്‍മാരെയും ആശ്രയിച്ചായിരുന്നു സിറ്റിയുടെ മുന്നേറ്റം. പുതിയ സീസണിന് ഇറങ്ങുംമുന്‍പ് രണ്ട് ഗോളടിവീരന്‍മാരെ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലന്‍ഡിനെയും (Erling Haaland) അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനേയും.

മാഞ്ചസ്റ്റര്‍: സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പുതിയ താരങ്ങളെ സ്വന്തമാക്കിയതിനാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) ശൈലിയില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന് മധ്യനിരതാരം റോഡ്രി. പുതിയ ഗെയിംപ്ലാനുമായി ഇണങ്ങിച്ചേരാന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും റോഡ്രി പറഞ്ഞു. പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ അഗ്യൂറോ (Sergio Aguero) ടീം വിട്ടതിന് ശേഷം സ്‌പെഷ്യലിസ്റ്റ് സ്‌ട്രൈക്കര്‍ ഇല്ലാതെയാണ് കളിക്കുന്നത്. 

വിംഗര്‍മാരെയും മിഡ്ഫീല്‍ഡര്‍മാരെയും ആശ്രയിച്ചായിരുന്നു സിറ്റിയുടെ മുന്നേറ്റം. പുതിയ സീസണിന് ഇറങ്ങുംമുന്‍പ് രണ്ട് ഗോളടിവീരന്‍മാരെ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലന്‍ഡിനെയും (Erling Haaland) അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനേയും. ഇതോടൊപ്പം സ്റ്റെഫാന്‍ ഒര്‍ട്ടേഗ, കാല്‍വിന്‍ ഫിലിപ്‌സ് എന്നിവരെയും സിറ്റി ഇത്തിഹാദില്‍ എത്തിച്ചുകഴിഞ്ഞു. ഹാലന്‍ഡും അല്‍വാരസും ടീമിലേക്ക് എത്തുമ്പോള്‍ ഇതുവരെ പിന്തുടര്‍ന്ന ഫാള്‍സ് നയന്‍ ശൈലി മാറേണ്ടിവരുമെന്നാണ് റോഡ്രി പറയുന്നത്. 

ക്രിസ്റ്റ്യാനോയ്ക്ക് മുന്നില്‍ രണ്ട് ഉപാധികള്‍ വച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; താരം പരിശീലകനെ നേരില്‍ കാണും

മുന്നേറ്റനിരയില്‍ പുതിയ താരങ്ങളെത്തുന്‌പോള്‍ ടീമിന്റെ ശൈലിയില്‍ മാറ്റം വരുമെന്ന് ഉറപ്പാണ്. കോച്ച് പെപ് ഗാര്‍ഡിയോള ഇതുവരെ ടീമിനെ മനോഹരമായി മുന്നോട്ടുകൊണ്ടുപോയി. ഇനിയും ഈ മികവ് തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കോച്ചാണ് തീരുമാനിക്കുകയെന്നും റോഡ്രി പറഞ്ഞു. ഹാലന്‍ഡിനെയും അല്‍വാരസിനെയും സിറ്റി സ്വന്തമാക്കിയപ്പോള്‍ റഹിം സ്റ്റെര്‍ലിംഗും ഗബ്രിയേല്‍ ജെസ്യൂസും ടീംവിട്ടുപോയി. 

കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് ചോപ്ര, ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് പോരാട്ടം

സ്റ്റെര്‍ലിംഗിനെ ചെല്‍സിയും ജെസ്യൂസിനെ ആഴ്‌സണലുമാണ് സ്വന്തമാക്കിയത്. പ്രീ സീസണ്‍ മത്സരത്തില്‍ സിറ്റി ഞായറാഴ്ച ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇതിന് ശേഷം ഈമാസം ഇരുപതിന് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളുമായി ഏറ്റുമുട്ടും. പ്രീമിയര്‍ ലിഗില്‍ ഓഗസ്റ്റ് ഏഴിന് വെസ്റ്റ് ഹാമിന് എതിരെയാണ് സിറ്റിയുടെ ആദ്യമത്സരം.
 

click me!