
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അതിരുവിട്ട ആഘോഷപ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ നടപടിക്ക് സാധ്യതയേറി. പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍, അത്‌ലറ്റിക്കോ മാഡ്രിഡിനതിരെ ഹാട്രിക്ക് നേടിയപ്പോഴത്തെ ആഹ്ലാദപ്രകടനത്തില്‍, റൊണാള്‍ഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ കണ്ടെത്തി.
മറ്റന്നാള്‍ ചേരുന്ന യുവേഫ അച്ചടക്കസമിതി നടപടി തീരുമാനിക്കും. ചാംപ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം, റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമെന്ന ആശങ്കയിലാണ് യുവന്റസ് ആരാധകര്‍. ആദ്യ പാദത്തില്‍ ജയിച്ചപ്പോള്‍ അത്‌ലറ്റിക്കോ പരിശീലകന്‍ സിമയോണി ആഹ്ലാദപ്രകടനത്തിന് മറുപടി നല്‍കുകയായിരുന്നു റൊണാള്‍ഡോ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!