കെ.പി രാഹുല്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും

Published : Mar 19, 2019, 12:01 PM IST
കെ.പി രാഹുല്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും

Synopsis

കൗമാര താരം കെ.പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നു. നിലവില്‍ ഐ ലീഗ് ടീമായ ഇന്ത്യന്‍ ആരോസിലാണ് രാഹുല്‍ കളിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചിരുന്നു.

കൊച്ചി: കൗമാര താരം കെ.പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നു. നിലവില്‍ ഐ ലീഗ് ടീമായ ഇന്ത്യന്‍ ആരോസിലാണ് രാഹുല്‍ കളിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചിരുന്നു. ഐ ലീഗില്‍ അഞ്ച് ഗോളും രാഹുല്‍ നേടിയിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പ് ആരോസ് ടീമിലും രാഹുല്‍ അംഗമായിരുന്നു. 

പുതിയ സിഇഒ വിരേന്‍ ഡി സില്‍വ ചുമതലയേറ്റ ശേഷം ബ്ലസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ പ്രധാന താരമാണ് രാഹുല്‍. രാഹുലിന്റെ കൂടെ അണ്ടര്‍ 17 ലോകകപ്പ് കളിച്ച ധീരജ് സിങ്, ജീക്‌സണ്‍ സിങ്, നോങ്ദാംബ നരോം എന്നിവരിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നുണ്ട്. ലോകകപ്പ് ക്യാംപിലുണ്ടായിരുന്ന മുഹമ്മദ് റാകിപ്പും മഞ്ഞപ്പടയോടൊപ്പമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അച്ഛന്‍റെ വഴിയേയുള്ള മകന്‍; ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍
റയല്‍ താരങ്ങള്‍ കംപ്ലീറ്റ് ഔട്ട്! ഏഴ് ബാഴ്‌സലോണ കളിക്കാരെ ഉള്‍പ്പെടുത്തി സ്‌പെയിനിന്‍റെ ലോകകപ്പ് സ്‌ക്വാഡ്