യുവന്റസിനൊപ്പം സ്വപ്‌നം കണ്ടതൊന്നും നേടാനായില്ല; യാത്രപറഞ്ഞ് ക്രിസ്റ്റ്യാനോ

Published : Aug 28, 2021, 10:03 AM IST
യുവന്റസിനൊപ്പം സ്വപ്‌നം കണ്ടതൊന്നും നേടാനായില്ല; യാത്രപറഞ്ഞ് ക്രിസ്റ്റ്യാനോ

Synopsis

അവസാന നിമിഷമായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ കൂടുമാറ്റം. ഒരു ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരം പോകുന്നതെന്നുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നു.  

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസമാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈഡിലെത്തിയത്. മൂന്ന് വര്‍ഷം യുവന്റസില്‍ ചിലവഴിച്ച ശേഷമാണ് താരം തന്റെ പഴയ ക്ലബായ മാഞ്ചസ്റ്ററിലെത്തുന്നത്. അവസാന നിമിഷമായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ കൂടുമാറ്റം. ഒരു ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരം പോകുന്നതെന്നുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ യുവന്റസിലെ താരങ്ങളോട് യാത്ര പറഞ്ഞിരുന്നു. യുവന്റസിനൊപ്പം സ്വപ്‌നം കണ്ടതൊന്നും നേടാന്‍ സാധിച്ചില്ലെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ''എന്റെ അവസാന നാളുകളിലും ടൂറിന്‍ നഗരത്തെ ഞാന്‍ സ്‌നേഹിക്കും. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ അവര്‍ക്കായി നല്‍കി. മൂന്ന് സീസണിലും എന്നെ പൂര്‍ണമായും യുവന്റസിനായി സമര്‍പ്പിച്ചു. മഹത്തായ ആ കുടുംബത്തില്‍ നിന്ന് ഞാന്‍ പോവുകയാണ്. യൂറോപ്പിലെ വലിയ ക്ലബുകളില്‍ ഒന്നാണ് യുവന്റസ് എന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല. 

എന്നാല്‍ ഞാന്‍ അവര്‍ക്കൊപ്പം സ്വപ്‌നം കണ്ടതൊന്നും നേടാന്‍ സാധിച്ചില്ല. എങ്കിലും മനോഹരമായിരുന്നു അവര്‍ക്കൊപ്പമുള്ള കാലഘട്ടം.'' ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. 

ഇറ്റലിയില്‍ എല്ലാ കിരീടങ്ങളും യുവന്റസ് നേടിയിരുന്നെങ്കിലും ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ചാംപ്യന്‍സ് ലീഗ് നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവന്റസ് ക്രിസ്റ്റിയാനോയെ ക്ലബിലെത്തിച്ചിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ എത്തുന്നു
'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ