അര്‍ജന്റൈന്‍ താരത്തെ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Published : Aug 28, 2021, 09:38 AM IST
അര്‍ജന്റൈന്‍ താരത്തെ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Synopsis

ഇതിനകം അഡ്രിയാന്‍ ലൂണ, ഇനസ് സിപോവിച് എന്നീ താരങ്ങളെ എത്തിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം വിദേശ സൈനിംഗാണിത്.

കൊച്ചി: അര്‍ജന്റീന സ്‌ട്രൈക്കര്‍ ഹോര്‍ജെ പെരേര ഡിയസ് കേരള ബ്ലാസ്റ്റേഴ്‌സില്‍. അത്‌ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വായ്പാടിസ്ഥാനത്തിലാണ് വരവ്. ഉടന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും. ഇതിനകം അഡ്രിയാന്‍ ലൂണ, ഇനസ് സിപോവിച് എന്നീ താരങ്ങളെ എത്തിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം വിദേശ സൈനിംഗാണിത്. അര്‍ജന്റീനയിലും മെക്‌സിക്കോയിലും അടക്കം അഞ്ച് ലീഗുകളില്‍ കളിച്ച താരമാണ് ഹോര്‍ജെ.

താരത്തെ ക്ലബിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. വിട്ടുനല്‍കാന്‍ പ്ലേറ്റെന്‍സ് തയ്യാറായിരുന്നില്ല. പിന്നീട് ദീര്‍ഘകാലമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് താരം അര്‍ന്റൈന്‍ ക്ലബ് സമ്മതം മൂളിയത്. ചിലി, ബൊളീവിയ, മലേഷ്യ എന്നീ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളിലും താരം കളിച്ചു. 

മലേഷ്യയില്‍ നാല് വര്‍ഷമുണ്ടായിരുന്നു. അവിടെ ജോഹറിന്റെ താരമായിരുന്നു ഹോര്‍ജെ ഒരു സീസണില്‍ 30 ഗോള്‍ നേടി റെക്കോഡിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ
ആഞ്ചലോട്ടിക്ക് കീഴിലും അടിതെറ്റി ബ്രസീല്‍; പത്തുപേരുമായി കളിച്ചിട്ടും കാനറികളെ തകർത്ത് ഫ്രാൻസ്