രണ്ട് വലിയ ലക്ഷ്യങ്ങൾ ഇനിയും ബാക്കി; വിരമിക്കൽ അഭ്യൂഹങ്ങള്‍ തള്ളി കളി തുടരുമെന്ന് വ്യക്തമാക്കി റൊണാൾഡോ

Published : Sep 24, 2026, 11:03 AM IST
Cristiano Ronaldo goal

Synopsis

പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോയൻസ, പുതിയ പരിശീലകൻ ജോർജ്ജ് ജീസസ് എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് ടീമിൽ തുടരാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ വ്യക്തമാക്കി.

ലിസ്ബൺ: ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പോർച്ചുഗൽ ദേശീയ ടീമിനായി കളി തുടരാൻ തീരുമാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ 1,000 ഗോളുകൾ തികയ്ക്കുക, യുവേഫ നേഷൻസ് ലീഗ് കിരീടം ഒരിക്കൽ കൂടി സ്വന്തമാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് 41-കാരനായ ഈ ഇതിഹാസ താരത്തെ മുന്നോട്ട് നയിക്കുന്നത്.

പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോയൻസ, പുതിയ പരിശീലകൻ ജോർജ്ജ് ജീസസ് എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് ടീമിൽ തുടരാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ വ്യക്തമാക്കി. ലോകകപ്പിന് ശേഷം കളി നിർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു. എന്‍റെ തീരുമാനങ്ങളെക്കുറിച്ചും ഭാവികളെക്കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ആലോചനകൾക്ക് ശേഷമാണ് ഞാൻ ഇവിടെ തുടരാൻ തീരുമാനിച്ചത്- റൊണാൾഡോ വ്യക്തമാക്കി.

പോർച്ചുഗൽ ടീമിന് ഇപ്പോഴും തന്‍റെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി റൊണാൾഡോ കൂട്ടിച്ചേർത്തു. ഗോളുകളിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്തും ടീമിനെ പിന്തുണയ്ക്കാൻ തനിക്ക് സാധിക്കുമെന്ന് താരം വ്യക്തമാക്കി. എന്നാൽ ടീമിന് താൻ ഒരു ഭാരമാണെന്നോ ആവശ്യമില്ലെന്നോ തോന്നുമ്പോൾ ആദ്യം പടിയിറങ്ങുന്നത് താനായിരിക്കുമെന്നും റൊണാൾഡോ തുറന്നുപറഞ്ഞു. കരിയറിൽ 1,000 ഗോളുകൾ തികയ്ക്കുക എന്നത് വലിയൊരു നേട്ടമാണെങ്കിലും അത് തനിക്കൊരു ഭ്രാന്തമായ പിടിവാശിയല്ലെന്ന് റൊണാൾഡോ പറഞ്ഞു. നിലവിൽ 979 ഗോളുകൾ നേടിയ താരം, ചരിത്രനേട്ടത്തിലേക്ക് വെറും 21 ഗോളുകൾ മാത്രം അകലെയാണ്. ഈ നേട്ടം കൈവരിക്കാൻ സാധിച്ചാൽ അത് കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരിക്കുമെന്നും റൊണാൾഡോ പറഞ്ഞു.

മുൻപ് സൗദി ക്ലബ്ബായ അൽ-നാസറിൽ തന്നെ പരിശീലിപ്പിച്ച ജോർജ്ജ് ജീസസ് പോർച്ചുഗലിന്‍റെ പുതിയ പരിശീലകനായി എത്തിയതിനെയും റൊണാൾഡോ പ്രശംസിച്ചു. റോബർട്ടോ മാർട്ടിനെസിന് പകരക്കാരനായി എത്തിയ ജീസസിന്‍റെ ആദ്യ മത്സരം നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെയാണ്. ഈ വർഷത്തോടെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച റൊണാൾഡോ, ഓരോ നിമിഷവും ആസ്വദിച്ചാണ് ഇപ്പോൾ കളിക്കുന്നതെന്നും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഗോൾമഴ, ഇന്ത്യ ഓള്‍ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻഡ്സിന് ആവേശജയം; ഇരട്ടഗോളോടെ തിളങ്ങി സി കെ വിനീത്
തോല്‍വിക്ക് പിന്നാലെ റഫറീയിംഗിനെ വിമർശിച്ച മൗറീഞ്ഞോയ്ക്ക് മറുപടിയുമായി ലാ ലിഗ പ്രസിഡന്‍റ് ഖാവിയർ തെബാസ്