'എന്നെന്നും ഓർമ്മിക്കപ്പെടുന്ന ചരിത്രം'; അർജന്റീന കുപ്പായമഴിച്ച മെസിക്ക് സ്നേഹാദരങ്ങളുമായി റൊണാൾഡോ

Published : Oct 08, 2026, 11:04 AM IST
Messi-Ronaldo

Synopsis

ലിയോ, ഇത്രയും വർഷങ്ങൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയതിന് ബിഗ് സല്യൂട്ട്, എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്രമാണ് നീ കുറിച്ചിട്ടത്.

ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങിയ അർജന്‍റീനയുടെ ഇതിഹാസ താരം ലിയോണൽ മെസിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ് മോണുമെന്‍റലിൽ ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിന് ശേഷമാണ് മെസി അർജന്‍റീന കുപ്പായമഴിച്ചുവെച്ചത്. അർജന്‍റീനയ്ക്കായുള്ള തന്‍റെ അവിസ്മരണീയമായ യാത്രയെക്കുറിച്ച് മെസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരിച്ചത്.

ലിയോ, ഇത്രയും വർഷങ്ങൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയതിന് ബിഗ് സല്യൂട്ട്, എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്രമാണ് നീ കുറിച്ചിട്ടത്. അർജന്‍റീനയ്ക്കായി നീ കൈവരിച്ച എല്ലാ നേട്ടങ്ങളോടും എനിക്ക് വലിയ ബഹുമാനമുണ്ട്. സ്നേഹത്തോടെ ഒരു ആലിംഗനം, എന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

അവസാന മത്സരത്തിന് ശേഷം ഏറെ വൈകാരികമായാണ് മെസി ആരാധകരോട് വിടപറഞ്ഞത്. അർജന്‍റീന കുപ്പായത്തിലെ തന്‍റെ അനുഭവങ്ങൾ താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ അർജന്‍റീനയ്ക്കായുള്ള എന്‍റെ അവസാന മത്സരമായിരുന്നു. ആ നീലയും വെള്ളയും കുപ്പായമണിയുന്നത് ഞാൻ ഇപ്പോൾ തന്നെ മിസ്സ് ചെയ്തു തുടങ്ങി. സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നു ഈ യാത്ര. എങ്കിലും എടുത്ത ഓരോ ചുവടും വിലപ്പെട്ടതായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.

എന്‍റെ കുടുംബത്തിനും സഹതാരങ്ങൾക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി. സ്വർഗത്തിൽ ഇരുന്ന് ഞങ്ങളെ വഴികാട്ടിയ ഡീഗോ മറഡോണയെയും ഞാൻ ഓർക്കുന്നു. ദൈവം തുണച്ചതുകൊണ്ടാണ് നമുക്ക് ഈ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കാൻ സാധിച്ചത്-മെസി കുറിച്ചു. ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിൽ 3-0ന്‍റെ ഉജ്ജ്വല ജയത്തോടെയാണ് അർജന്‍റീനയും മെസിയും പടിയിറങ്ങിയത്. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി മെസി വീണ്ടും കളിക്കളത്തിൽ വിസ്മയം തീർത്തു. അർജന്‍റീനയ്ക്കായി 208 മത്സരങ്ങളിൽ നിന്ന് 126 ഗോളുകൾ നേടിയിട്ടുള്ള താരം, ഒരു ലോകകപ്പും (2022) രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും (2021, 2024) രാജ്യത്തിന് സമ്മാനിച്ചാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘നീ സൃഷ്ടിച്ച ചരിത്രം കാലങ്ങളെ അതിജീവിക്കും, നിനക്കെന്റെ ഹൃദയാലിംഗനം’, മെസിക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ക്രിസ്റ്റ്യാനോ
പണം കൊടുക്കേണ്ട, സബ്‌സ്‌ക്രിപ്‌ഷൻ വേണ്ട, ഫുട്ബോള്‍ ആരാധകർക്ക് സർപ്രൈസ്, ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാം